മക്കാവു: സെപ്റ്റംബര്‍ ആദ്യവാരം നടത്താനിരുന്ന ഹോങ് കോങ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് റദ്ദാക്കി. രാജ്യത്ത് കോവിഡ് രൂക്ഷമായതിനെത്തുടര്‍ന്ന് അന്താരാഷ്ട്ര ബാഡ്മിന്റണ്‍ സംഘടനയായ ബി.ഡബ്ല്യു.എഫാണ് ടൂര്‍ണമെന്റ് റദ്ദാക്കിയത്. 

To advertise here,

ഹോങ് കോങ് ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നവംബര്‍ എട്ട് മുതല്‍ 13 വരെയാണ് നടത്താന്‍ തീരുമാനിച്ചത്. ടൂര്‍ണമെന്റ് ഇനിയെന്ന് നടക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. 

നിലവില്‍ ജപ്പാന്‍ ഓപ്പണ്‍ ടൂര്‍ണമെന്റാണ് ബി.ഡബ്ല്യു.എഫിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. ഹോങ് കോങ് ഓപ്പണ്‍ റദ്ദാക്കിയതിനാല്‍ അടുത്ത ടൂര്‍ണമെന്റ് യൂറോപ്പിലായിരിക്കും നടക്കുക. ഡെന്മാര്‍ക്ക്, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ ബി.ഡബ്ല്യു.എഫ് ടൂര്‍ണമെന്റുകള്‍ നടത്തും.