കാനഡ: ലോക ജൂനിയർ സ്‌ക്വാഷ് ചാമ്പ്യൻഷിപ്പ് കിരീടം നേടി ചരിത്രമെഴുതി ഇന്ത്യയുടെ അനാഹത് സിങ്. കാനഡയിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിന്റെ വനിതാ സിംഗിൾസ് ഫൈനലിൽ നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു അനാഹതിന്റെ വിജയം. ഇതോടെ ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രവും അനാഹതിന്റെ പേരിനൊപ്പം ചേർന്നു.
ഈജിപ്തിന്റെ രണ്ടാം സീഡ് റുഖയ്യ സലേം ആയിരുന്നു ഫൈനലിൽ 18-കാരിയുടെ എതിരാളി. ആദ്യ ഗെയിംതന്നെ 11-3ന് ആധികാരികമായി പിടിച്ചെടുത്ത അനാഹതിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. രണ്ടാം ഗെയിം 11-7നും മൂന്നാം ഗെയിം 11-9നും സ്വന്തമാക്കി. ക്വാർട്ടർ ഫൈനലിൽ ഈജിപ്തിന്റെ ഹബീബ റിസ്‌കിനെയാണ് അനാഹത് തോൽപ്പിച്ചത്. സെമി ഫൈനലിൽ 3-1ന് ഈജിപ്തിന്റെ തന്നെ ബർബ് സമേഹിനേയും മറികടന്നു.
2010-ന് ശേഷം വനിതാ ലോക ജൂനിയർ കിരീടം നേടുന്ന ഈജിപ്തുകാരിയല്ലാത്ത ആദ്യ താരമെന്ന റെക്കോർഡും അനാഹതിന്റെ പേരിലായി. ഇതോടെ ഈജിപ്തിന്റെ 15 വർഷത്തെ കുതിപ്പിനും ഇന്ത്യൻ താരം വിരാമമിട്ടു. 2010-ൽ അമേരിക്കയുടെ അമാൻഡ ഷോബിയായിരുന്നു കിരീടം നേടിയത്.
ഇതിന് മുമ്പ് ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ ജോഷ്‌ന ചിന്നപ്പയുടെ പേരിലായിരുന്നു ഇന്ത്യയുടെ മികച്ച പ്രകടനം. 2005-ൽ ജോഷ്‌ന ഫൈനലിലെത്തിയിരുന്നു. നേരത്തെ അനാഹത് സെമി ഫൈനൽ വിജയിച്ചപ്പോൾത്തന്നെ പുതിയ ചരിത്രം കുറിച്ചിരുന്നു. ഇന്ത്യയുടെ 21 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചാണ് ഡൽഹിക്കാരി ഫൈനലിലെത്തിയത്.
Content Highlights: Anahat Singh becomes the first Indian to win the World Junior Squash Championship title., Defeated Egypt's Ruqayya Salem in straight games in the final., Ended Egypt's 15-year dominance in the tournament since 2010., Surpassed Joshna Chinappa's 2005 record of reaching the semi-finals.
Published: 26 Jul 2026, 10:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented