ന്യൂഡല്‍ഹി: ടേബിള്‍ ടെന്നീസ് ലോകചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യയുടെ ടോപ് സീഡ് പുരുഷതാരം ശരത് കമല്‍ അജന്ത പിന്മാറി. വ്യക്തിപരമായ കാരണങ്ങള്‍ മൂലമാണ് താരം ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. 

To advertise here,

സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ ഒന്‍പത് വരെ ചൈനയിലാണ് ലോകചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. 40 കാരനായ ശരത് കമല്‍ ഈയിടെ അവസാനിച്ച ബര്‍മിങ്ങാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് സ്വര്‍ണമെഡലുകള്‍ നേടിയിരുന്നു. 

ശരത് കമലിന്റെ അഭാവത്തില്‍ സത്തിയന്‍ ജ്ഞാനശേഖരന്‍ ഇന്ത്യന്‍ പുരുഷ ടീമിനെ നയിക്കും. വനിതാ വിഭാഗത്തിന്റെ ചുമതല മനിക ബത്രയ്ക്കാണ്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിറം മങ്ങിയ മനിക ലോകചാമ്പ്യന്‍ഷിപ്പിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ്. 

ഇന്ത്യന്‍ പുരുഷ ടീം: സത്തിയന്‍ ജ്ഞാനശേഖരന്‍, സനില്‍ ഷെട്ടി, ഹര്‍മീത് ദേശായി, മനുഷ് ഷാ, മാനവ് താക്കര്‍.

വനിതാ ടീം: മനിക ബത്ര, ശ്രീജ അകുല, റീഥ് റിഷ്യ, ദിയ ചിറ്റാലെ, സ്വസ്തിക ഘോഷ്.