കിങ്സ്റ്റണ്‍: ലോക അത്ലറ്റിക്സിലെ എക്കാലത്തെയും വേഗമേറിയ ഓട്ടക്കാരനായ ഉസൈന്‍ ബോള്‍ട്ടിന്റെ റെക്കോഡ് മറികടന്ന് അതേനാട്ടില്‍നിന്ന് ഒരു ചെറുപ്പക്കാരന്‍ വരുന്നു. അണ്ടര്‍-17 വിഭാഗത്തില്‍ 22 വര്‍ഷംമുമ്പ് ബോള്‍ട്ട് സ്ഥാപിച്ച റെക്കോഡ് മറികടന്നാണ് പതിനാറുകാരനായ നിക്കോയ് ബ്രാംവെല്‍ ലോകശ്രദ്ധയാകര്‍ഷിച്ചത്.

To advertise here,

കഴിഞ്ഞദിവസം ഗ്രാനഡയില്‍നടന്ന അത്ലറ്റിക് മീറ്റില്‍ 47.26 സെക്കന്‍ഡില്‍ ഓടിയെത്തിയ ജമൈക്കക്കാരന്‍, 2002-ലെ കാരിഫ്ത ഗെയിംസില്‍ ബോള്‍ട്ട് കുറിച്ച (47.33 സെക്കന്‍ഡ്) റെക്കോഡ് മറികടന്നു. എതിരാളികളെ നിഷ്പ്രഭരാക്കി ബ്രാംവെല്‍ ഒന്നാംസ്ഥാനം നേടുകയുംചെയ്തു. രണ്ടാമനെ അപേക്ഷിച്ച് ഏഴുസെക്കന്‍ഡുമുമ്പ് ഫിനിഷ് ചെയ്തു. പരിക്കിന്റെ ഭീഷണിയിലാണ് മത്സരത്തിനെത്തിയതെങ്കിലും അതൊന്നും ഗ്രൗണ്ടില്‍ പ്രതിഫലിച്ചില്ല.