മല്ലശ്ശേരി: സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇടവക യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന വോളിബോള്‍ ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം അര്‍ജുന അവാര്‍ഡ് ജേതാവും മുന്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ വോളിബോള്‍ താരവുമായ ടോം ജോസഫ് നിര്‍വഹിച്ചു.

To advertise here,

ഇടവക സഹവികാരി ഫാ. ലിജിന്‍ എബ്രഹാം,  ജനറല്‍ സെക്രട്ടറി ജോയല്‍ കോശി തോമസ്, ജോബിന്‍ ജോസ്, ജസ്റ്റിന്‍ വി. സണ്ണി, സുനിത് പി. രാജു, എബിന്‍ പി. വില്‍സണ്‍, ഡെന്നി വര്‍ഗീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ജൂണ്‍ മാസം 24, 25 തീയതികളില്‍ പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.