
ന്യൂഡൽഹി: ഐ.എസ്.എസ്.എഫ് ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യ ഒരേ ഇനത്തിൽ സ്വർണവും വെള്ളിയും സ്വന്തമാക്കി. 25 മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റൾ മിക്സഡ് ടീം മത്സരത്തിൽ ഇന്ത്യയുടെ വിജയ് വീർ സിദ്ദു-തേജസ്വിനി സാവന്ത് സഖ്യം ഈയിനത്തിൽ സ്വർണം നേടി.
മറ്റൊരു ഇന്ത്യൻ ജോടിയായ ഗുർപ്രീത് സിങ്-അഭുദ്ന്യ പാട്ടീൽ സഖ്യത്തെയാണ് വിജയ് വീർ-തേജസ്വിനി സഖ്യം കീഴടക്കിയത്. 9-1 എന്ന സ്കോറിനാണ് ഇവരുടെ വിജയം.
ഇന്ത്യ നേടുന്ന 14-ാം സ്വർണമാണിത്. പോയന്റ് പട്ടികയിൽ ഇന്ത്യ ഇപ്പോൾ വളരെയേറെ മുന്നിലാണ്. 14 സ്വർണവും എട്ട് വെള്ളിയും ആറ് വെങ്കലവുമടക്കം 28 മെഡലുകളാണ് ഇന്ത്യയ്ക്കുള്ളത്. അമേരിക്ക രണ്ടാമതും ഡെന്മാർക്ക് മൂന്നാം സ്ഥാനത്തും നിൽക്കുന്നു.
വിജയ് വീർ സിദ്ദു പുരുഷന്മാരുടെ 25 മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റൾ മത്സരത്തിൽ വെള്ളി നേടിയിരുന്നു.
Content Highlights: ISSF WC: Vijayveer Sidhu, Tejaswini win gold in 25m rapid fire pistol mixed team event
Published: 27 Mar 2021, 03:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented