ഷാങ്‌വോണ്‍: വെറ്ററന്‍ ഇന്ത്യന്‍ ഷൂട്ടര്‍ മായിരാജ് അഹമ്മദ് ഖാന് ഐ.എസ്.എസ്.എഫ് ഷൂട്ടിങ് ലോകകപ്പില്‍ സ്വര്‍ണം. പുരുഷന്മാരുടെ സ്‌കീറ്റ് വിഭാഗത്തിലാണ് 46 കാരനായ മായിരാജ് സ്വര്‍ണം നേടിയത്. 

To advertise here,

40 ഷോട്ട് ഫൈനലില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള മായിരാജ് 37 പോയന്റ് നേടി ഫൈനലില്‍ ഒന്നാമതെത്തി. കൊറിയയുടെ മിന്‍സു കിം വെള്ളിയും ബ്രിട്ടന്റെ ബെന്‍ എല്ലെവെല്ലിന്‍ വെങ്കലവും നേടി. 

രണ്ട് തവണ ഒളിമ്പിക്‌സില്‍ പങ്കെടുത്ത മായിരാജ് ഈ സ്വര്‍ണത്തിലൂടെ ചരിത്രനേട്ടം സ്വന്തമാക്കി. ഷൂട്ടിങ് ലോകകപ്പില്‍ സ്‌കീറ്റ് വിഭാഗത്തില്‍ ഇന്ത്യ നേടുന്ന ആദ്യ സ്വര്‍ണമാണിത്. ഇന്ത്യയുടെ ലോകകപ്പ് ഷൂട്ടിങ് ടീമിലെ ഏറ്റവും മുതിര്‍ന്ന താരം കൂടിയാണ് മായിരാജ്. 2016-ല്‍ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടന്ന ഷൂട്ടിങ് ലോകകപ്പില്‍ താരം വെള്ളിമെഡല്‍ നേടിയിരുന്നു.