ന്യൂഡല്‍ഹി: ഐ.എസ്.എസ്.എഫ് ഷൂട്ടിങ് ലോകകപ്പിന്റെ മിക്‌സഡ് ഡബിള്‍സ് ഷൂട്ടിങ് മത്സരത്തില്‍ സ്വര്‍ണം നേടി ഇന്ത്യന്‍ താരങ്ങളായ ദിവ്യാംശ് സിങ് പന്‍വാറും ഇളവേണില്‍ വളരിവനും. 10 മീറ്റര്‍ എയര്‍ റൈഫില്‍ മിക്‌സഡ് ടീം വിഭാഗത്തിലാണ് ദിവ്യാംശും ഇളവേണിലും സ്വര്‍ണം നേടിയത്.

To advertise here,

ഫൈനലില്‍ ഹംഗറിയുടെ ഇസ്വാന്‍ പെനിഎക്‌സര്‍ ഡെനെസ് സഖ്യത്തെയാണ് ഇന്ത്യന്‍ ടീം തോല്‍പ്പിച്ചത്. സ്‌കോര്‍: 16-10. ഹംഗറി വെള്ളി നേടി. അമേരിക്കയുടെ ലൂക്കാസ് കോസെനിസ്‌കി-മേരി കരോളിന്‍ ടക്കര്‍ സഖ്യം വെങ്കലം സ്വന്തമാക്കി.

ഫൈനലില്‍ തകര്‍പ്പന്‍ പ്രകടനമാണ് ദിവ്യാംശും എളവേണിലും കാഴ്ചവെച്ചത്. 10-10 എന്ന സ്‌കോറില്‍ സമനിലയിലായിരുന്ന മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ അവസരത്തിനൊത്തുയര്‍ന്നു. പിന്നീട് തുടര്‍ച്ചയായി 6 പോയന്റുകള്‍ നേടി ഇന്ത്യന്‍ സഖ്യം സ്വര്‍ണം സ്വന്തമാക്കി.

നേരത്തേ പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫില്‍ മത്സരത്തില്‍ ദിവ്യാംശ് വെങ്കലം നേടിയിരുന്നു.

Content Highlights: India's Divyansh Singh Panwar, Elavenil Valarivan Win Gold In 10m Air Rifle Mixed Team Event