ലാഹോര്‍: വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് പാകിസ്താന്റെ വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഉമര്‍ അക്മല്‍. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ഉമര്‍ ചെയ്ത ട്വീറ്റിലെ മണ്ടത്തരമാണ് പാക് താരത്തെ കുരുക്കിയത്. പാകിസ്താന്റെ മുന്‍ ഓള്‍റൗണ്ടര്‍ അബ്ദുല്‍ റസാഖിനൊപ്പമുള്ള ചിത്രം പങ്കുവെച്ച ഉമര്‍ 'എന്റെ സഹോദരന് പിറക്കാതെപോയ എന്റെ അമ്മ' എന്ന് ക്യാപ്ഷന്‍ എഴുതി.

To advertise here,

'എന്റെ അമ്മയ്ക്ക് പിറക്കാതെപോയ എന്റെ സഹോദരന്‍' എന്നായിരുന്നു യഥാര്‍ഥത്തില്‍ എഴുതേണ്ടിയിരുന്നത്. എന്നാല്‍ ഉമറിന് തെറ്റുപറ്റുകയായിരുന്നു. പിന്നീട് താരം ഈ ട്വീറ്റ് പിന്‍വലിച്ചു. പക്ഷേ അപ്പോഴേക്കും ഇത് സോഷ്യല്‍ മീഡിയിയല്‍ വൈറലായി മാറി. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്ത് പാക് താരത്തെ ട്രോളുകയാണ് ആരാധകര്‍.

'#UmarAkmalQuote' എന്ന ഹാഷ്ടാഗോടെയാണ് ഈ ട്രോളുകള്‍. ഒരു ആപ്പിള്‍ ഒരു ദിവസം കഴിച്ചാല്‍ ഡോക്ടറെ അകറ്റാം എന്ന പഴഞ്ചൊല്ല് ഒരു ഡോക്ടറെ ഒരു ദിവസം കഴിച്ചാല്‍ ആപ്പിളിനെ അകറ്റാം എന്ന രീതിയിലാക്കിയാണ് ഉമറിനെതിരായ പരിഹാസം. ഇത്തരത്തില്‍ പഴഞ്ചൊല്ലുകളും ഉദ്ധരണികളും മാറ്റിമറിച്ച് നിരവധി ട്വീറ്റുകളാണ് ട്രോളുകളായി പ്രത്യക്ഷപ്പെട്ടത്. 

Content Highlights: Umar Akmal's caption blunder in Twitter