കായികരംഗം പണമൊഴുകുന്ന വേദികൂടിയാണ്. ഫുട്ബോളിലും ബോക്‌സിങ്ങിലും ബാസ്‌കറ്റ് ബോളിലും ടെന്നീസിലുമൊക്കെ ഓരോ വര്‍ഷവും സൂപ്പര്‍ താരങ്ങള്‍ സമ്പാദിക്കുന്നത് ശതകോടികളാണ്. കളിക്കളത്തില്‍നിന്നും പരസ്യമടക്കമുള്ള കളിയേതര മേഖലയില്‍ നിന്നുമുള്ള വരുമാനമാണിത്.

To advertise here,

കഴിഞ്ഞ ദശകത്തില്‍ കായികലോകത്ത് ഏറ്റവും കൂടുതല്‍ പണം സമ്പാദിച്ച താരങ്ങളുടെ പട്ടിക ഫോബ്സ് പുറത്തുവിട്ടിട്ടുണ്ട്.

1. ഫ്‌ളോയ്ഡ് മെയ്‌വെതര്‍​-6260

അമേരിക്കന്‍ പ്രൊഫഷണല്‍ ബോക്‌സറായ മെയ്‌വെതറാണ് പട്ടികയില്‍ ഒന്നാമത്. മാനി പാക്വിയാവോയുമായി 2015-ലും കോണോര്‍ മാക് ഗ്രിഗോറുമായി 2017-ലും നടത്തിയ രണ്ടു മത്സരങ്ങളില്‍ രണ്ടായിരം കോടിയോളം രൂപയാണ് അന്ന് മെയ്വെതറിന്റെ അക്കൗണ്ടിലേക്കെത്തിയത്. ബോക്‌സിങ് റിങ്ങില്‍ മത്സരിച്ച 50 എണ്ണത്തിലും ജയം.

2. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ-5143

ഈ ശതകം ആരംഭിക്കുമ്പോള്‍ വരുമാനത്തിന്റെ കാര്യത്തില്‍ കായികലോകത്ത് 13-ാം സ്ഥാനത്തായിരുന്നു പോര്‍ച്ചുഗല്‍ ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. റയലിലേക്കുള്ള കൂടുമാറ്റമാണ് പ്രതിഫലം കുത്തനെ ഉയര്‍ത്തിയത്.

3. ലെബ്രോണ്‍ ജെയിംസ്-4861

കഴിഞ്ഞ പത്തുവര്‍ഷങ്ങളിലും കൂടുതല്‍ വരുമാനമുള്ള ആദ്യ പത്തു പേരില്‍ എന്‍.ബി.എ. താരം ലെബ്രോണ്‍ ജെയിംസുണ്ടായിരുന്നു. 34-കാരനായ അമേരിക്കന്‍ താരം നിലവില്‍ ലോസ് ആഞ്ചലിസ് ലാക്കേഴ്സിനുവേണ്ടിയാണ് കളിക്കുന്നത്.

4. ലയണല്‍ മെസ്സി-4854

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഒരിക്കല്‍ മാത്രമാണ് അര്‍ജന്റീന താരം കൂടുതല്‍ വരുമാനമുള്ള താരങ്ങളുടെ ആദ്യപത്തില്‍ പെടാതിരുന്നത്. 2006 മുതല്‍ ആദ്യ മൂന്നില്‍ മെസ്സിയുമുണ്ട്

5. റോജര്‍ ഫെഡറര്‍-4581

കളിക്കളത്തില്‍നിന്നുള്ളതിനേക്കാള്‍ കളിയേതര വരുമാനമാണ് സ്വിസ് ടെന്നീസ് താരത്തിന് കൂടുതല്‍. ഒരിക്കല്‍ മാത്രമാണ് കൂടുതല്‍ വരുമാനമുള്ള താരങ്ങളുടെ പട്ടികയിലെ ആദ്യപത്തില്‍നിന്ന് പുറത്തായത്.

Content Highlights: The World's Highest Paid Athletes Forbes Magazine