ഡല്‍ഹി: പ്രശസ്ത സ്‌പോര്‍ട്‌സ് ലേഖകനും ഹിന്ദുസ്ഥാന്‍ ടൈംസിന്റെ മുന്‍ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടറുമായിരുന്ന എം. മാധവന്‍ (88) അന്തരിച്ചു. ഒളിമ്പിക്‌സും ഏഷ്യാഡും ലോകകപ്പും ലോകഹോക്കി ചാമ്പ്യന്‍ഷിപ്പുമുള്‍പ്പടെ നിരവധി ദേശീയ അന്തര്‍ ദേശീയ മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

To advertise here,

1952-ല്‍ പി.ടി.ഐയിലൂടെ പത്രപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്ന മാധവന്‍ പിന്നീട് ഇന്ത്യന്‍ എക്‌സ്പ്രസ്, ഹിന്ദുസ്ഥാന്‍ ടൈംസ് എന്നിവിടങ്ങളില്‍ ജോലി ചെയ്തു. ഹിന്ദുസ്ഥാന്‍ ടൈംസില്‍ നിന്നും 1993-ല്‍ സ്‌പോര്‍ട്‌സ് എഡിറ്ററായി വിരമിച്ചു.ഡല്‍ഹിയിലായിരുന്നു താമസം. മാതൃഭൂമി ദിനപത്രത്തിലും സ്‌പോര്‍ട്‌സ് മാസികയിലും സ്ഥിരമായി ലേഖനങ്ങള്‍ എഴുതിയിരുന്നു. 

തളിപ്പറമ്പ് കാനൂല്‍ മയിലാട്ട് വീട്ടില്‍ പരേതരായ രാമന്‍ നായരുടെയും നാരായണി അമ്മയുടെയും മകനാണ്. അച്ഛന്‍ രാമന്‍ നായര്‍ ബ്രിട്ടീഷ് റെയില്‍വേയില്‍ ഉദ്യോഗസ്ഥനായിരുന്നു. പയ്യന്നൂര്‍ സ്വദേശിനിയായ ഭാരതി മാധവനാണ് ഭാര്യ. പരേതരായ ദേവകി അമ്മ, മൂത്തേടത്ത് ഹൈസ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്ന മയിലാട്ട് കുഞ്ഞിരാമന്‍ നായര്‍ എന്നിവര്‍ സഹോദരങ്ങളാണ്. മക്കള്‍: ഉണ്ണികൃഷ്ണന്‍ (ബ്‌ളൂംബെര്‍ഗ്, ചീഫ് ഓഫ് ബ്യൂറോ ഡല്‍ഹി), ബീന മാധവന്‍ (അഭിഭാഷക, സുപ്രീം കോടതി). മരുമകള്‍: ശിവാനി റാവത്ത് (മാധ്യമപ്രവര്‍ത്തക).

Content Highlights: Sports writer M Madhavan passed away