ന്യൂഡല്‍ഹി: വൃക്ക സംബന്ധമായ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഒളിമ്പ്യനും മുന്‍ ഹോക്കി താരവും കോച്ചുമായ എം.പി. സിങ്ങിന് കായിക മന്ത്രാലയത്തിന്റെ ധനസഹായം. പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ നാഷണല്‍ വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നും പത്തുലക്ഷം രൂപയാണ് താരത്തിന് വേണ്ടി കായിക മന്ത്രാലയം നല്‍കിയത്. 

To advertise here,

ഇന്ത്യയ്ക്ക് വേണ്ടി ഒളിമ്പിക്‌സില്‍ തിളങ്ങിയ താരമായ എം.പി.സിങ് ഇന്ത്യന്‍ ഹോക്കി ടീമിന്റെ പരിശീലകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കായികമന്ത്രി കിരണ്‍ റിജ്ജുവിന്റെ നേതൃത്വത്തിലാണ് ധനസഹായം കൈമാറിയത്. 

1988-ല്‍ നടന്ന ഒളിമ്പിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ ഹോക്കി ടീം അംഗമാണ് എം.പി.സിങ്. അദ്ദേഹം പരിശീലിപ്പിച്ച ഇന്ത്യന്‍ ടീം 2007-ല്‍ എഷ്യാകപ്പ് കിരീടം നേടിയിരുന്നു. കിഡ്‌നി സംബന്ധമായ രോഗവുമായി എം.പി.സിങ് ദീര്‍ഘകാലമായി ചികിത്സയിലാണ്. നിലവില്‍ ഡയാലിസിസ് ചെയ്താണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. 

Content Highlights: Sports Ministry sanctions 10 Lakhs for treatment of Hockey Olympian MP Singh