മുംബൈ:  ചതുര്‍രാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റിനെ കുറിച്ച് ചര്‍ച്ച ചെയ്യാനായി ബി.സി.സി.ഐ. പ്രസിഡന്റ് സൗരവ് ഗാംഗുലി ഇംഗ്ലണ്ടിലേക്ക് പറന്നു. ഔദ്യോഗിക ചര്‍ച്ചയല്ലെങ്കിലും ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ക്രിക്കറ്റ് ബോര്‍ഡുകളുടെ പ്രതിനിധികളുമായി ഗാംഗുലി സംസാരിക്കും. നാല് രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് സംഘടിപ്പിക്കാനാണ് ശ്രമം. ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ക്ക് പുറമെ മറ്റൊരു ടീമിനെ കൂടി പങ്കെടുപ്പിക്കും. ഇതിനായി ഐ.സി.സി.യുടെ അനുമതി ലഭിക്കണം. എന്നാല്‍, ത്രിരാഷ്ട്ര ടൂര്‍ണമെന്റുകള്‍ക്ക് മാത്രമാണ് ഐ.സി.സി. അനുമതി നല്‍കുക. ഈ തീരുമാനം മറികടക്കുക എന്നതാവും മൂന്ന് വമ്പന്‍ ബോര്‍ഡുകളുടെയും ശ്രമം.

To advertise here,

Content Highlights: Sourav Ganguly heads to UK, 4-nation series talks