തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് ആവേശമേകി മോഹൻലാലും സഞ്ജു സാംസണും ഒന്നിച്ച പരസ്യചിത്രം ശ്രദ്ധേയമാകുന്നു. നർമത്തിന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന പ്രൊമോ വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി. ആദ്യ അഞ്ച് മണിക്കൂറിനുള്ളിൽ ഒരു മില്യണിലധികം ആളുകളാണ് വിഡിയോ കണ്ടത്. ഇൻസ്റ്റഗ്രാമിൽ മാത്രം 1.2 മില്യൺ വ്യൂസ് നേടിയ വീഡിയോയ്ക്ക് അരലക്ഷത്തോളം ലൈക്കും ലഭിച്ചിട്ടുണ്ട്.
സിനിമാ ചിത്രീകരണത്തിന് ശേഷം കാറിൽ കയറുന്ന ലാലേട്ടൻ, വാഹനം ഓടിക്കുന്നത് സഞ്ജുവാണെന്ന് തിരിച്ചറിയാതെ സംസാരിക്കുന്നതാണ് പരസ്യചിത്രത്തിന്റെ പ്രമേയം. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേക്ക് പോകാൻ ആവശ്യപ്പെടുന്ന താരത്തോട് 'ചേട്ടന് ക്രിക്കറ്റ് കളിക്കാനറിയുമോ?' എന്ന് സഞ്ജു ചോദിക്കുന്നു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ തന്റെ ക്യാപ്റ്റൻസിയെക്കുറിച്ചുള്ള ഓർമകളിൽ ലാൽ നൽകുന്ന മറുപടിയും, സഞ്ജുവിനെ താനാണ് രാജസ്ഥാനിൽ നിന്ന് ചെന്നൈ ടീമിലേക്ക് കൊണ്ടുവന്നതെന്ന് പറയുന്നതും പരസ്യ ചിത്രത്തിലെ ശ്രദ്ധേയ ഭാഗമാണ്. ഒടുവിൽ ഡ്രൈവിംഗ് സീറ്റിലുള്ളത് സാക്ഷാൽ സഞ്ജുവാണെന്ന് തിരിച്ചറിയുമ്പോൾ മോഹൻലാൽ അമ്പരക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.
ഗ്രൗണ്ടിലെ മികവിനൊപ്പം ക്യാമറയ്ക്ക് മുന്നിലും സഞ്ജു തന്റെ സ്വതസിദ്ധമായ ശൈലി ഗംഭീരമാക്കിയിട്ടുണ്ട്. മോഹൻലാലിന്റെ മികച്ച കോമഡി ടൈമിംഗും കൂടിയായപ്പോൾ പരസ്യചിത്രം സിനിമാ-ക്രിക്കറ്റ് ആരാധകർ ഇരുകൈയും നീട്ടി ഏറ്റെടുത്തു. കുറച്ചുദിവസങ്ങൾക്ക് മുൻപ് മോഹൻലാലിനൊപ്പമുള്ള ചിത്രം സഞ്ജു സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെസിഎല്ലിന് തുടക്കം കുറിച്ചുകൊണ്ട് ആരാധകർക്ക് ആവേശം നൽകി കേരള ക്രിക്കറ്റ് ആസോസിയേഷൻ വീഡിയോ പുറത്തുവിട്ടത്.
Content Highlights: Mohanlal and Sanju Samson feature together in the Kerala Cricket League Season 3 promotional video., The humorous promo video crossed one million views within the first five hours on social media., The advertisement highlights a fun banter between the actor and cricketer before Mohanlal realizes Sanju is driving.
Published: 18 Aug 2026, 05:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented