
അച്ഛന്റെ ജന്മദിനത്തില്‍ വികാരനിര്‍ഭരമായ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി ഇന്ത്യന്‍ വോളിബോള്‍ താരം മനു ജോസഫ്. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ വോളിബോള്‍ സമ്മാനമായി നല്‍കിയതും പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് കോഴിക്കോട് സായിയിലേക്ക് വണ്ടി കയറിയപ്പോള്‍ അച്ഛന്‍ തന്ന പിന്തുണയെ കുറിച്ചും പോസ്റ്റില്‍ മനു ജോസഫ് പറയുന്നു. ജീവിക്കാന്‍ കാശല്ല, ധൈര്യമാണ് വേണ്ടത് എന്ന് പറഞ്ഞ അച്ഛനാണ് തന്റെ ഹീറോ എന്നും മനു പറയുന്നു.
2015-ല്‍ റഷ്യയില്‍ നടന്ന ലോക റെയില്‍വേ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ചാമ്പ്യന്‍മാരയപ്പോള്‍ നിര്‍ണായകമായത് മനു ജോസഫിന്റെ പ്രകടനമായിരുന്നു. ഒമ്പത് വര്‍ഷത്തെ ഇടവേളക്ക് ശേഷമായിരുന്നു ഇന്ത്യയുടെ വിജയം. കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശിയായ മനു ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിലും റെയില്‍വേസിനെ പ്രതിനിധീകരിച്ച് മത്സരിച്ചിട്ടുണ്ട്.
മനു ജോസഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
അപ്പന്റെ ജീവിതത്തിലെ ഏറ്റവും വലിയ സങ്കടം ഏഴാം ക്ലാസില്‍ വച്ച് പഠിപ്പ് നിര്‍ത്തേണ്ടി വന്നു എന്നുള്ളതാണ്. എങ്കിലും വായനാശീലത്തില്‍ അപ്പനുള്ള താത്പര്യം എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. ജീവിതത്തില്‍ ഇന്നോളം പട്ടിണി കിടക്കേണ്ടി വന്നിട്ടില്ല ആഗ്രഹങ്ങള്‍ ഒന്നും തന്നെ നടത്തി തരാതെയും ഇരുന്നിട്ടില്ല. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആണ് ഒരു ദിവസം പപ്പ വീട്ടിലേക്ക് കേറി വന്നത് ഒരു വോളീബോളുമായാണ്. അന്നാ ബോളിന് വലിയ പ്രാധാന്യം ഇല്ലായിരുന്നു. ക്രിക്കറ്റ് ബാറ്റും സ്റ്റംപര്‍ ബോളുമായിരുന്നു അന്നത്തെ താരങ്ങള്‍. പിന്നെയും രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വോളിബോളിന്റെ ലോകത്തേക്ക് വളരെ അപ്രതീക്ഷിതമായി വന്നെത്തിയത്.പ്ലസ് ടു പഠനം പാതിവഴിയില്‍ അവസാനിപ്പിച്ച് കോഴിക്കോട് സായിലേക്ക് വണ്ടി കേറുമ്പോള്‍ പഠനത്തേക്കാള്‍ മകന്റെ കഴിവിനെ പ്രോത്സാഹിപ്പിച്ച, ജീവിതത്തില്‍ നേരിടേണ്ടി വന്നിട്ടുള്ള എല്ലാ പ്രതിസന്ധി ഘട്ടങ്ങളേയും ചിരിച്ച് കൊണ്ട് നേരിട്ട, നേരിടാന്‍ പഠിപ്പിച്ച, ജീവിക്കാന്‍ കാശല്ല ധൈര്യമാണ് വേണ്ടത് എന്നു പറഞ്ഞ് ജീവതത്തിലുടെ നീളം കട്ടക്ക് കൂടെ നിന്ന അപ്പനാണെന്റ ഹീറോ. പപ്പക്ക് എന്റെ ഹൃദയം നിറഞ്ഞ പിറന്നാള്‍ ഉമ്മകള്‍.
Content Highlights: Manu Joseph Indian Volleyball Player Father Birthday
Published: 04 Jan 2020, 12:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented