ഹല്‍ദ്വാനി: ഉത്തരാഖണ്ഡില്‍ നടക്കുന്ന ദേശീയ ഗെയിംസില്‍ കേരളത്തിന് ഒരു സ്വര്‍ണം കൂടി. വനിതാ വോളിബോള്‍ ഫൈനലില്‍ വാശിയേറിയ പോരാട്ടത്തില്‍ തമിഴ്‌നാടിനെ കീഴടക്കിയാണ് കേരളം ഗെയിംസിലെ ആറാം സ്വര്‍ണം നേടിയത്‌. രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് (25- 19, 22- 25, 22- 25, 25- 14, 15- 7) വിജയം.

To advertise here,

കഴിഞ്ഞദിവസം ചണ്ഡീഗഢിനെ പരാജയപ്പെടുത്തിയാണ് കേരളം ഫൈനലിലെത്തിയത്. ഗെയിംസില്‍ കേരളത്തിന്റെ ആറാം സ്വര്‍ണ്ണമെഡല്‍ നേട്ടമാണിത്.

വാശിയേറിയ പോരാട്ടത്തിനൊടുവിലായിരുന്നു കേരള വനിതകളുടെ വിജയം. ആദ്യ സെറ്റ് കേരളം സ്വന്തമാക്കിയെങ്കിലും രണ്ടും മൂന്നും സെറ്റുകള്‍ തമിഴ്‌നാട് പിടിച്ചെടുത്തു. നാലാം സെറ്റ് കേരളം പിടിച്ചെടുത്തതോടെ അഞ്ചാം സെറ്റിലേക്ക് നീങ്ങിയ കളിയില്‍ നിര്‍ണായ സെറ്റ് നേടിയ കേരളം വിജയം സ്വന്തമാക്കി.

അതേസമയം, ആവേശം അലതല്ലിയ പുരുഷ വോളിയിൽ കേരളത്തിന് വെള്ളി. ഫൈനലിൽ സർവീസസിനോട് ഒന്നിനെതിരേ മൂന്നു സെറ്റുകൾക്ക് തോറ്റു. സ്കോർ: 20-25 , 22-25 , 25 - 19, 26-28