ഹല്‍ദ്വാനി: ദേശീയ ഗെയിംസില്‍ ആദ്യ ദിനം കേരളത്തിന് പ്രതീക്ഷാ നിര്‍ഭരമായ തുടക്കം. ബീച്ച് ഹാന്‍ഡ് ബോളില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ജയിച്ച് കേരള വനിതകള്‍ സെമിയിലെത്തി. ബംഗാളിനെ 2-0 എന്ന സ്‌കോറില്‍ മറികടന്നു. 12-8 ന് ആദ്യ പകുതിയിലും 16-14 ന് രണ്ടാം പകുതിയിലും കേരളം മുന്നിട്ടു നിന്നു. കേരളത്തിനു വേണ്ടി അല്‍ഫോന്‍സ 10 പോയന്റും അശ്വതി എട്ടു പോയിന്റും നേടി.
വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ കേരളത്തിന്റെ വിദര്‍ശ കെ. വിനോദ് ഫൈനലിന് യോഗ്യത നേടി. 633 പോയിന്റോടെ നാലാമതായാണ് വിദര്‍ശ യോഗ്യത നേടിയത്. ഖോ-ഖോയില്‍ രണ്ടാം മത്സരത്തില്‍ കേരള പുരുഷ ടീം മഹാരാഷ്ട്രയോടു തോറ്റു. 36-47നായിരുന്നു പരാജയം.
വാട്ടർപോളോയിലും വോളിയിലും ജയം
ദേശീയ ഗെയിംസിൽ ഉറച്ച മെഡൽ പ്രതീക്ഷയുള്ള വനിതകളുടെ വാട്ടർപോളോയിലും വോളിബോളിലും ആദ്യ മത്സരങ്ങളിൽ കേരളത്തിന് മിന്നും ജയം.
വാട്ടർപോളോയിൽ കേരളം തമിഴ്നാടിനെ 25-0 എന്ന സ്കോറിൽ പരാജയപ്പെടുത്തി.
വോളിബോളിൽ കേരളം എതിരില്ലാത്ത മൂന്നു സെറ്റുകൾക്ക് പശ്ചിമബംഗാളിനെ തകർത്തു.
സ്കോർ: 25-22, 25-15 , 25-11.
Content Highlights: Kerala women`s beach handball team secures semi-final berth, Vidharth K. Vinod qualifies for 10m air
Published: 29 Jan 2025, 02:03 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented