മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. പഠാനൊപ്പം ടി20 ലോകകപ്പിനായി വെസ്റ്റ് ഇൻഡീസിലെത്തിയ മേക്കപ്പ് ആർട്ടിസ്റ്റ് ഫയാസ് അൻസാരിയാണ് മുങ്ങിമരിച്ചത്. ബിജ്‌നോറിലെ നാഗിന സ്വദേശിയായ ഫയാസ് ഏറെക്കാലമായി പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റായി ജോലി ചെയ്തുവരികയാണ്.
ഐസിസി ടി20 ലോകകപ്പിൽ കമൻ്റേറ്ററി ടീമിൻ്റെ ഭാഗമായി പഠാൻ വെസ്റ്റ് ഇൻഡീസിലേക്ക് പോയപ്പോൾ ഫയാസിനെ കൂടെ കോണ്ടുപോകുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം അൻസാരി ഹോട്ടൽ സ്വിമ്മിങ് പൂളിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചുവെന്നാണ് വെസ്റ്റ് ഇൻഡീസിൽനിന്ന് ലഭിച്ച വിവരം. രണ്ട് മാസങ്ങൾക്ക് മുമ്പാണ് ഫയാസിന്റെ വിവാഹം നടന്നത്. വിവരമറിഞ്ഞ് കുടുംബം അതീവ ദുഃഖത്തിലാണെന്നും ഫയാസിന്റെ ബന്ധു പറഞ്ഞു.
ഫയാസ് മുംബൈയിൽ സ്വന്തമായി സലൂൺ ആരംഭിച്ച സമയത്ത്, പഠാൻ സലൂണിലെത്തിയിരുന്നു. തുടർന്ന്, തൻ്റെ സ്വകാര്യ മേക്കപ്പ് ആർട്ടിസ്റ്റാക്കി നിയമിക്കുകയായിരുന്നു. വർഷങ്ങളായി പഠാനൊപ്പം ഫയാസുണ്ട്. അന്താരാഷ്ട്ര യാത്രകളിലടക്കം താരത്തിനൊപ്പം പോകാറുണ്ടായിരുന്നു.
Content Highlights: Irfan Pathan's makeup artist dies after drowning in swimming pool in West Indies
Published: 24 Jun 2024, 12:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented