ഏതന്‍സ്: മലയാളി അത്ലറ്റ് എം. ശ്രീശങ്കറിന് പുരുഷവിഭാഗം ലോങ്ജമ്പില്‍ അന്താരാഷ്ട്ര മീറ്റില്‍ സ്വര്‍ണം. ഗ്രീസില്‍ നടക്കുന്ന 12-ാമത് രാജ്യാന്തര ജമ്പിങ് മീറ്റിലാണ് താരത്തിന്റെ സ്വര്‍ണ നേട്ടം.

To advertise here,

മീറ്റില്‍ ബുധനാഴ്ച 8.31 മീറ്റര്‍ ചാടിക്കടന്നാണ് ശ്രീശങ്കര്‍ ഒന്നാമനായത്. പാലക്കാട് സ്വദേശിയായ ഒളിമ്പ്യന്‍ ലോങ്ജമ്പിലെ ദേശീയ റെക്കോഡിന് ഉടമയാണ്. കഴിഞ്ഞമാസം തേഞ്ഞിപ്പലത്ത് നടന്ന ഫെഡറേഷന്‍ കപ്പില്‍ 8.36 മീറ്റര്‍ മറികടന്ന് സ്വന്തം റെക്കോഡ് തിരുത്തിയിരുന്നു. ആ പ്രകടനം മറികടക്കാനായില്ലെങ്കിലും വിദേശത്തെ മികച്ച പ്രകടനം കുറിക്കാനായി.

ഗ്രീസില്‍ നടന്ന മീറ്റില്‍ മൂന്ന് പേര്‍ക്ക് മാത്രമാണ് എട്ട് മീറ്റര്‍ മാര്‍ക്ക് മറികടക്കാനായത്.