
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ ശാരീരികക്ഷമത തെളിയിച്ചു. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ഫിറ്റ്‌നസ് ടെസ്റ്റില്‍ വിജയിച്ചാണ് താരം പൂര്‍ണ ആരോഗ്യവാനാണെന്ന് തെളിയിച്ചത്.
ഐ.പി.എല്ലില്‍ പരിക്ക് പറ്റിയതിനെത്തുടര്‍ന്ന് ഓസ്‌ട്രേലിയയ്‌ക്കെതിരേ നടന്ന ഏകദിന, ട്വന്റി 20 പരമ്പരകളില്‍ രോഹിത്തിന് ടീമിലിടം നേടാന്‍ കഴിഞ്ഞിരുന്നില്ല. രോഹിത് പൂര്‍ണ ആരോഗ്യവാനാണെന്ന് എന്‍.സി.എയുടെ ഫിസിയോ അറിയിച്ചു. എ.എന്‍.ഐ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഓസിസിനെതിരേയുള്ള ടെസ്റ്റ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ഫിറ്റ്‌നസ് ടെസ്റ്റ് പാസ്സായാല്‍ മാത്രമേ സാധിക്കൂ എന്ന അവസ്ഥ വന്നതോടെ താരം നവംബര്‍ 19 ന് ദേശീയ ക്രിക്കറ്റ് അക്കാദമിയെ സമീപിച്ചു. ഇതേത്തുടര്‍ന്ന് ഫിറ്റ്‌നെസ് ടെസ്റ്റിന് വിധേയനായി. ഇന്ന് രാവിലെയാണ് ടെസ്റ്റ് നടന്നത്. ശാരീരിക ക്ഷമത തെളിയിച്ചതോടെ താരം ഉടന്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള ഇന്ത്യന്‍ ടീമില്‍ ചേര്‍ന്നേക്കും. ഇതുസംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുക ബി.സി.സി.ഐ ആണ്. ശാരീരിക ക്ഷമത തെളിയിച്ചാല്‍ രോഹിത്തിനെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് ബി.സി.സി.ഐ നേരത്തേ അറിയിച്ചിരുന്നു.
ഡിസംബര്‍ 17 നാണ് ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. നായകന്‍ വിരാട് കോലി ആദ്യ ടെസ്റ്റ് കഴിയുമ്പോള്‍ നാട്ടിലേക്ക് മടങ്ങുന്നതോടെ ഇന്ത്യന്‍ ടീമില്‍ പരിചയസമ്പത്തുള്ള താരത്തിന്റെ അഭാവം പ്രകടമാകും. ഈ സമയത്ത് രോഹിത്ത് ടീമിലുള്ളത് ഇന്ത്യന്‍ ടീമിന് ഗുണം ചെയ്യും.
Content Highlights: Ind vs Aus: Rohit Sharma passes fitness test
Published: 11 Dec 2020, 01:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented