ന്യൂഡല്‍ഹി: കോവിഡ്-19 ബാധിച്ച ഇന്ത്യന്‍ ഹോക്കി താരം മന്‍ദീപ് സിങ്ങിനെ രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.

To advertise here,

തിങ്കളാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് മന്‍ദീപിന്റെ രക്തത്തിലെ ഓക്സിജന്റെ അളവ് സാധാരണ തോതില്‍ നിന്ന് കുറയുന്നതായി കണ്ടെത്തിയത്. ഇതോടെ മുന്‍കരുതലിന്റെ ഭാഗമായാണ് താരത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.

നേരത്തെ മന്‍ദീപ് ഉള്‍പ്പെടെ ടീമിലെ ആറു താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ക്യാപ്റ്റന്‍ മന്‍പ്രീത് സിങ്ങ്, സുരേന്ദര്‍ കുമാര്‍, ജസ്‌കരന്‍ സിങ്, വരുണ്‍ കുമാര്‍, കൃഷന്‍ ബഹാദൂര്‍ പഥക് എന്നിവരാണ് കോവിഡ് സ്ഥിരീകരിച്ച മറ്റ് താരങ്ങള്‍. ഓഗസ്റ്റ് 20-ന് ബെംഗളൂരുവില്‍ തുടങ്ങുന്ന ദേശീയ ക്യാമ്പിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് താരങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

Content Highlights: hockey player Mandeep Singh who tested covid positive shifted to hospital after oxygen level drop