സിഡ്‌നി: ലോകകപ്പ് ഫൈനലിലേക്ക് ഫ്രീ പാസ് ലഭിക്കുന്നതിനേക്കാള്‍ സെമി ഫൈനലില്‍ കളിച്ചു തോല്‍ക്കുന്നതാണെന്ന ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡെയ്ന്‍ വാന്‍ നികേര്‍ക്കിന്റെ പരിസാഹത്തിന് മറുപടിയുമായി കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ. ഗ്രൂപ്പ് ഘട്ടത്തില്‍ മികച്ച രീതിയില്‍ കളിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയതെന്നും ഫ്രീ പാസില്‍ കയറിയതല്ലെന്നും ഹര്‍ഷ ഭോഗ്‌ലെ വ്യക്തമാക്കി. കളിച്ചു ജയിക്കണോ ഫ്രീ പാസ് സ്വീകരക്കണോ എന്നത് കളിക്കാര്‍ക്ക് തീരുമാനിക്കാവുന്ന കാര്യമല്ലെന്നും ഹര്‍ഷ ഭോഗ്‌ലെ ട്വീറ്റില്‍ പറയുന്നു.

To advertise here,

ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള വനിതാ ട്വന്റി-20 ലോകകപ്പിന്റെ സെമി ഫൈനല്‍ മഴമൂലം ഒരു ഓവര്‍ പോലും എറിയാതെ ഉപേക്ഷിച്ചിരുന്നു. ഇതോടെ ഗ്രൂപ്പിലെ ചാമ്പ്യന്‍മാരെന്ന നിലയില്‍ ഇന്ത്യ ഫൈനലിലെത്തുകയും ചെയ്തു. ഇതിന് പിന്നാലെ നടന്ന രണ്ടാം സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയ ഫൈനലിലെത്തുകയും ചെയ്തു. ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നതിനിടയിലാണ് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഇന്ത്യയെ പരിഹസിച്ചത്.

'മത്സരത്തിന് തൊട്ടുമുമ്പും മത്സരത്തിനിടയിലും മഴ പെയ്തിട്ടും ഗ്രൗണ്ട് മത്സരസജ്ജമാക്കിയ ഗ്രൗണ്ട് സ്റ്റാഫിനെ അഭിനന്ദിക്കാതെ വയ്യ. മത്സരം നടക്കാന്‍ അവര്‍ കഠിനമായി പരിശ്രമിച്ചു. മാത്രമല്ല, ഞങ്ങള്‍ ഇവിടെ വന്നത് ക്രിക്കറ്റ് കളിക്കാനാണ്. ലോകകപ്പ് ഫൈനലിലേക്ക് ഫ്രീ പാസ് കിട്ടുന്നതിനേക്കാള്‍ എനിക്ക് ഇഷ്ടം കളിച്ചു തോല്‍ക്കുന്നതാണ്.' ഡെയ്ന്‍ വാന്‍ നികേര്‍ക് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Content Highlights: Harsha Bhogle reacts to van Niekerk’s free pass to final remark