മുൻ കേരള രഞ്ജി ട്രോഫി താരം എം. സുരേഷ് കുമാർ | Photo:
ആലപ്പുഴ: കേരള മുന്‍ രഞ്ജി ക്രിക്കറ്റ് താരം എം. സുരേഷ് കുമാറി (ഉമ്പ്രി-47)നെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പഴവീട് ഗൗരീശങ്കരത്തില്‍ വീട്ടില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. റെയില്‍വേയുടെ ആലപ്പുഴ സ്റ്റേഷനില്‍ പബ്ലിക് റിലേഷന്‍ ഓഫീസറാണ്.
മികച്ച സ്പിന്നറായ സുരേഷ് കുമാര്‍ കേരളത്തിനുവേണ്ടി ഒട്ടേറെ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. സുഹൃത്തുക്കള്‍ക്കിടയില്‍ ഉമ്പ്രി എന്ന വിളിപ്പേരുള്ള അദ്ദേഹം 1990-ല്‍ രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തിലിറങ്ങിയ അണ്ടര്‍ 19 ടീമില്‍ അംഗമായിരുന്നു. മുന്‍ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്‌ലെമിങ്ങും ഡിയോണ്‍ നാഷും ഉള്‍പ്പെട്ട കീവീസ് യുവനിരക്കെതിരേ യൂത്ത് ടെസ്റ്റും ഏകദിന പരമ്പരയും കളിച്ചിട്ടുണ്ട്.
72 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍നിന്നായി 1657 റണ്ണും 196 വിക്കറ്റും നേടിയിട്ടുണ്ട്. ഏഴ് അര്‍ധ സെഞ്ച്വറികളും 12 തവണ അഞ്ചുവിക്കറ്റ് നേട്ടവും സ്വന്തമാക്കി.
1994-95 രഞ്ജി സീസണില്‍ തമിഴ്‌നാടിനെ ആദ്യമായി കീഴടക്കിയ കേരള ടീമിലെ മിന്നുംതാരമായിരുന്നു. അന്ന് 12 വിക്കറ്റുകളുമായാണ് സുരേഷ്‌കുമാര്‍ കേരള വിജയത്തിന് ചുക്കാന്‍ പിടിച്ചത്.
മണിമോഹന്‍നായരുടെയും സുഭദ്രാദേവിയുടെയും മകനാണ്. ഭാര്യ: മഞ്ജു. മകന്‍: അതുല്‍കൃഷ്ണ.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: former cricketer m suresh kumar passes away
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..