ദുബായ്: ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ഗെയിമും സമനിലയില്‍ അവസാനിച്ചു. നിലവിലെ ലോക ചാമ്പ്യന്‍ മാഗ്‌നസ് കാള്‍സണും എതിരാളി യാന്‍ നെപ്പോമ്നിയാച്ചിക്കും ഓരോ പോയന്റ് വീതമായി.

To advertise here,

കാറ്റലന്‍ പ്രാരംഭ മുറ അവലംബിച്ച കാള്‍സണെതിരെ രണ്ടാം ഗെയിമിലും പോണ്‍ബലി സ്വീകരിച്ചു കൊണ്ടാണ് നെപ്പോമ്നിയാച്ചി കളി തുടര്‍ന്നത്. പക്ഷേ, എല്ലാ കരുക്കളും പടക്കളത്തില്‍ സന്നിഹിതരായതിനാല്‍ ഉദ്വേഗജനകമായൊരു മിഡില്‍ ഗെയിം പോരാട്ടം നടന്നു.

ദുബായ് എക്‌സ്‌പോയിലെ എക്‌സിബിഷന്‍ ഹാള്‍ വേദിയാകുന്ന പോരാട്ടത്തില്‍ 58 നീക്കത്തിന് ശേഷം ഇരുവരും സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു.

Content Highlights: fide world chess championship magnus carlsen vs ian nepomniachtchi game 2 ends in draw