ലണ്ടൻ: എർലിങ് ഹാളണ്ടിനെ കണ്ട് ഞെട്ടിയിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ ആരാധകർ. തന്റെ ട്രേഡ് മാർക്കായ പാറിപ്പറക്കുന്ന നീളൻ സ്വർണവർണ തലമുടി പറ്റെ വെട്ടി പുതിയ ലുക്കിലാണ് ഹാളണ്ട് പുതിയ സീസണിൽ സിറ്റിയുടെ നീലക്കുപ്പായത്തിൽ ഇറങ്ങിയത്. കളിക്ക് ഇറങ്ങുംമുൻപ് ഹാളണ്ട് തന്നെ മുടി വെട്ടുന്നതിന്റെയും വെട്ടിക്കഴിഞ്ഞ ലുക്കിലുമുള്ള ചിത്രങ്ങൾ ഇൻസ്റ്റയിലിട്ടിരുന്നു. ‘ഷോട്ട് ഹെയർകട്ട് ഡോണ്ട് കെയർ’ എന്നൊരു കുറിപ്പും. മുടി മുറിക്കുന്നതിന് മുൻപും ശേഷവുമുള്ള രണ്ട് വീഡിയോകൾ കൂടി ഹാളണ്ട് പോസ്റ്റ് ചെയ്തിട്ടുണ്ട്.
മുടി മുറിച്ചശേഷം പഴയ കോച്ച് പെപ്പ് ഗ്വാർഡിയോളയെയാണ് ഹാളണ്ട് വിളിച്ചത്. രസകരമായിരുന്നു പെപ്പിന്റെ പ്രതികരണം. മുടിയുള്ള നീ ഭാഗ്യവാനാണ്. ഞാൻ അത്തരമൊരു മുടിക്ക് കൊതിക്കുകയാണ്-പെപ്പ് പറഞ്ഞു.
പുതിയ സ്‌റ്റൈലിലിറങ്ങിയ ഹാളണ്ടിന് പക്ഷേ, ഈ സീസണിലെ ആദ്യ മത്സരത്തിൽ വല കുലുക്കാൻ കഴിഞ്ഞില്ല. ബേൺമൗത്തിനെതിരായ മത്സരത്തിൽ രണ്ട് പ്രതിരോധക്കാരാണ് സിറ്റിക്കുവേണ്ടി ഗോളുകൾ നേടിയത്.
പ്രീമിയർ ലീഗിലെ കഴിഞ്ഞ വർഷത്തെ ഗോൾഡൺ ബൂട്ട് ജേതാവാണ് ഹാളണ്ട്. 35 മത്സരങ്ങളിൽ നിന്ന് 27 ഗോളാണ് ഈ നോർവെ താരം നേടിയത്.
Content Highlights: Erling Haaland shocked fans by cutting his signature long blonde hair., Haaland posted his new short haircut and videos on Instagram., Pep Guardiola had a humorous reaction to Haaland's new hairstyle., Haaland failed to score in the season opener against Bournemouth.
Published: 23 Aug 2026, 09:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented