മാഞ്ചെസ്റ്റർ: ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റർ യുണൈറ്റഡ് കോച്ച് മൈക്കേൽ കാരിക്കിന്റെ നില പരുങ്ങലിൽ. യുണൈറ്റഡ് കാരിക്കിനെ പുറത്താക്കാൻ ഒരുങ്ങുന്നതായാണ് സൂചന. കാരിക്കിനെ പുറത്താക്കാനുള്ള ആലോചനയിലാണ് ക്ലബ്ബെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പുതിയ കോച്ചിനായുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ സീസണിൽ ടീമിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിക്കൊടുത്ത മൈക്കൽ കാരിക്കിനെ സ്ഥിരം പരിശീലകനാക്കിയാണ് യുണൈറ്റഡ് സീസണിൽ ഇറങ്ങിയത്. എന്നാൽ, ലീഗിൽ ഇതുവരെ ഒരു കളിയിൽമാത്രമാണ് ജയിക്കാനായത്. അഞ്ച് സമനിലയും നാല് തോൽവിയും അക്കൗണ്ടിലുണ്ട്. ലീഗിൽ ഏറ്റവും കുറഞ്ഞ ജയം നേടിയ ടീമാണ് യുണൈറ്റഡ്. പത്ത് കളിയിൽനിന്ന് എട്ട് പോയിന്റുമായി തരംതാഴ്ത്തൽ മേഖലയിലാണ് ടീം. കഴിഞ്ഞ നാല് പതിറ്റാണ്ടിനുള്ളിൽ ക്ലബ്ബിന്റെ മോശം തുടക്കമാണിത്.
ചാമ്പ്യൻസ് ലീഗിൽ എ.എസ്. റോമയ്ക്കെതിരേ തിരിച്ചുവരവിലൂടെ ജയം നേടിയതും ഇപ്പോൾ ആസ്റ്റൺവില്ലയ്ക്കെതിരേ നേടിയ ആവേശസമനിലയും ടീമിൽ ആരാധകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്. ഇനി അന്താരാഷ്ട്ര മത്സരങ്ങളുടെ ഇടവേളയാണ് വരാനുള്ളത്. അതിന് മുൻപ് കാരിക്കിനെ പുറത്താക്കാനുള്ള സാധ്യതയുണ്ട്. യുഎസ് കോച്ച് മൗറിഷ്യോ പൊച്ചെറ്റിനോ, ജൂലിയൻ നഗെൽസ്മാൻ എന്നിവരാണ് യുണൈറ്റഡിന്റെ പരിഗണനയിലുള്ളത്.
Content Highlights: Manchester United is considering sacking manager Michael Carrick after a poor start to the season
Published: 10 Nov 2026, 10:54 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented