
ദുബായ്: ഫുട്ബോളിന്റെ ചരിത്രത്തില്‍ 100 കോടി ഡോളര്‍ (ഏകദേശം 7600 കോടിയിലേറെ രൂപ) വാര്‍ഷിക വരുമാനം നേടുന്ന ആദ്യ താരമെന്ന റെക്കോഡ് സ്വന്തമാക്കി ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസിന്റെ പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.
ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഫുട്ബോള്‍ താരം എന്നതിനൊപ്പം ഗോള്‍ഫ് ഇതിഹാസം ടൈഗര്‍ വുഡ്സിനും ബോക്സര്‍ ഫ്ളോയ്ഡ് മെയ്വെതറിനും ശേഷം ഇത്രയും വരുമാനം സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം കായിക താരമെന്ന നേട്ടവും റോണോ സ്വന്തമാക്കി. 2009-ലാണ് ടൈഗര്‍ വുഡ്സ് ഈ നേട്ടം സ്വന്തമാക്കിയത്. മെയ്വെതര് 2017-ലും.
പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ ഫോബ്സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് പോയ വര്‍ഷം 105 ദശലക്ഷം ഡോളര്‍ (ഏകദേശം 8,000 കോടിയോളം രൂപ) ആണ് റോണോയുടെ വരുമാനം. വരുമാനത്തിന്റെ കാര്യത്തില്‍ ഫോബ്സ് 2020 പട്ടികയില്‍ നാലാം സ്ഥാനത്തെത്താനും റോണോയ്ക്കായി.
കോവിഡ്-19 പ്രതിസന്ധികളെ തുടര്‍ന്ന് യുവെന്റസ് നാലു ദശലക്ഷം യൂറോ (ഏകദേശം 32 കോടിയിലേറെ രൂപ) വെട്ടിക്കുറച്ചതൊന്നും സൂപ്പര്‍ താരത്തിന്റെ വരുമാനത്തെ യാതൊരു തരത്തിലും ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്ലബ്ബിന്റെ പ്രതിഫലത്തിനൊപ്പം പരസ്യ വരുമാനവും ബ്രാന്‍ഡ് വരുമാനവുമാണ് റോണോയ്ക്ക് കരുത്താകുന്നത്.
Content Highlights: Cristiano Ronaldo become first footballer to earn 1 billion dollor
Published: 05 Jun 2020, 02:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented