
സിഡ്‌നി: ക്രിക്കറ്റ് ഇതിഹാസവും ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളുമായ ഓസ്‌ട്രേലിയയുടെ ഡോണ്‍ ബ്രാഡ്മാന്റെ തൊപ്പി ലേലത്തില്‍ വിറ്റു. ബ്രാഡ്മാന്‍ ആദ്യമായി ക്രിക്കറ്റ് മത്സരത്തിൽ ഉപയോഗിച്ച ബാഗി ഗ്രീന്‍ ക്യാപ്പാണ് ലേലത്തിലൂടെ പീറ്റര്‍ ഫ്രീഡ്മാന്‍ എന്ന വ്യവസായി സ്വന്തമാക്കിയത്.
തൊപ്പി സ്വന്തമാക്കാന്‍ ഫ്രീഡ്മാന്‍ ചെലവഴിച്ചത് 450000 ഓസ്‌ട്രേലിയന്‍ ഡോളറാണ്. അതായത് ഏകദേശം രണ്ടരക്കോടി രൂപ !. ക്രിക്കറ്റുമായി ബന്ധപ്പെട്ടുള്ള ലേലങ്ങളുടെ കണക്കെടുക്കുമ്പോള്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വിലയാണിത്. മറ്റൊരു ഓസ്‌ട്രേലിയന്‍ താരമായ ഷെയ്ന്‍ വോണിന്റെ തൊപ്പിയ്ക്കാണ് ഏറ്റവും ഉയര്‍ന്ന വില ലഭിച്ചതിന്റെ റെക്കോഡ്. ഏകദേശം അഞ്ചരക്കോടി രൂപയ്ക്കാണ് വോണിന്റെ തൊപ്പി ലേലത്തില്‍ വിറ്റത്.
റോഡ് മൈക്രോഫോണ്‍സ് എന്ന സ്ഥാപനത്തിന്റെ ഉടമയായ ഫ്രീഡ്മാന്‍ ഗായകനും ഗിറ്റാറിസ്റ്റുമായ കര്‍ട്ട് കോബെയ്‌നിന്റെ ഗിറ്റാര്‍ 9 മില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളറിന് (50 കോടി രൂപ) സ്വന്തമാക്കിയിരുന്നു.
ഓസ്‌ട്രേലിയയ്ക്ക് വേണ്ടി 20 വര്‍ഷം കളിച്ച് റെക്കോഡുകള്‍ വാരിക്കൂട്ടിയ താരമാണ് ഡോണ്‍ ബ്രാഡ്മാന്‍. അദ്ദേഹം ഓസിസിനായി 52 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചു. 1949-ല്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ബാറ്റിങ് ആവറേജ് 99.94 എന്നതായിരുന്നു. ഇന്നും അദ്ദേഹത്തിന്റെ ഈ റെക്കോഡ് തകര്‍ക്കാന്‍ ഒരു ബാറ്റ്‌സ്മാനും കഴിഞ്ഞിട്ടില്ല.
Content Highlights: Australian cricketer Don Bradman's Test cap sells for $340,000
Published: 22 Dec 2020, 04:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented