ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വനിത ലോകഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടുന്നത്.

ഓസ്ലോ: ലോകഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ വനിതാതാരം അന്‍ഷു മാലിക്കിന് ചരിത്രനേട്ടം. വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടിക്കൊണ്ടാണ് അന്‍ഷു മാലിക്ക് ചരിത്രനേട്ടം സ്വന്തമാക്കിയത്.
ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വനിത ലോകഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടുന്നത്. കലാശപ്പോരാട്ടത്തില്‍ കാലിടറിയെങ്കിലും വെള്ളി നേടിക്കൊണ്ട് അന്‍ഷു മാലിക്ക് ഇന്ത്യയ്ക്ക് അഭിമാനമായി മാറി.
ഫൈനലില്‍ 2016 ഒളിമ്പിക് ചാമ്പ്യനായ അമേരിക്കയുടെ ഹെലെന് മറൗലിസാണ് അന്‍ഷു മാലിക്കിനെ കീഴടക്കിയത്. 4-1 എന്ന സ്കോറിനാണ് താരത്തിന്റെ വിജയം. ലോകഗുസ്തി ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോഡ് അന്‍ഷു മാലിക്ക് കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരുന്നു.
അന്‍ഷുവിന്റെ പ്രകടനത്തോടെ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം രണ്ടായി. നേരത്തേ 59 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ സരിതാ മോര് വെങ്കലം നേടിയിരുന്നു.
Content Highlights: Anshu Malik scripts history, becomes 1st Indian woman to win silver at World Wrestling Championship
Published: 08 Oct 2021, 04:25 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..
Related Articles
Recommended For You
More from this section
To advertise here,
Most Read
To advertise here,


Most Commented