
മുസ്സാന (ഒമാന്‍): സെയ്ലിങ്ങില് ഒളിമ്പിക് യോഗ്യത സ്വന്തമാക്കി നാല് ഇന്ത്യന്‍ സെയ്ലര്‍മാര്‍. വിഷ്ണു ശരവണന്, ഗണപതി ചെങ്കപ്പ, വരുണ്‍ ഥാക്കര്‍, നേത്ര കുമാനന് എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഇതാദ്യമായാണ് ഇന്ത്യ മൂന്ന് സെയ്ലിങ് ഇവന്റുകളില്‍ ഒളിമ്പിക് യോഗ്യത സ്വന്തമാക്കുന്നത്. ശരവണനും നേത്രയും വ്യക്തിഗത മത്സരങ്ങളിലും ചെങ്കപ്പ-ഥാക്കൂർ സഖ്യം ടീം ഇവന്റിലും ഒളിമ്പിക്സിൽ പങ്കെടുക്കും.
ഒമാനില്‍ വെച്ചുനടന്ന ഏഷ്യന്‍ യോഗ്യതാമത്സരത്തില്‍ വിജയിച്ചാണ് ഈ നാലുപേരും ടോക്യോ ഒളിമ്പിക്സിന് യോഗ്യത നേടിയത്. നേത്ര ബുധനാഴ്ച തന്നെ ഒളിമ്പിക്സിന് യോഗ്യത നേടിയിരുന്നു. സെയ്ലിങ്ങില് ഒളിമ്പിക് യോഗ്യത നേടുന്ന ആദ്യ വനിതാതാരം എന്ന റെക്കോഡും താരം സ്വന്തമാക്കി. മുസ്സന ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ലേസര്‍ റേഡിയല്‍ ഇവന്റില്‍ വിജയിച്ചതോടെയാണ് നേത്ര ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്.
ലേസര്‍ സ്റ്റാന്‍ഡേര്‍ഡ് ക്ലാസ് മത്സരത്തില്‍ പോയന്റ് പട്ടികയില്‍ രണ്ടാമതെത്തിയതോടെയാണ് ശരവണന് ഒളിമ്പിക് യോഗ്യത നേടിയത്. പിന്നാലെ ചെങ്കപ്പ-ഥാക്കർ സഖ്യം 49 ഇആര്‍ ക്ലാസ്സില്‍ ഒന്നാമതെത്തി യോഗ്യത ഉറപ്പാക്കി. നേരത്തേ ഇരുവരും 2018 ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയിരുന്നു.
ഇതിനുമുന്‍പ് 1984-ല്‍ ഫറൂഖ് തരാപോറെ-ദ്രുവ് ഭണ്ഡാരി സഖ്യവും 1988-ല്‍ തരാപോറെ-കെല്ലി റാവു സഖ്യവും ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് വേണ്ടി സെയ്ലിങ്ങില് പങ്കെടുത്തിട്ടുണ്ട്.
Content Highlights: 4 Indian sailors to compete in Tokyo Olympics
Published: 08 Apr 2021, 08:31 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented