ലണ്ടന്‍: സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെ പ്രതിരോധ നിര താരം ക്ലെമന്റ് ലെങ്‌ലെറ്റിനെ ടീമിലെത്തിച്ച് ടോട്ടനം. ഒരു സീസണിലേക്ക് ലോണ്‍ അടിസ്ഥാനത്തിലാണ് ലെങ്‌ലെറ്റിന്റെ വരവ്. 2018 മുതല്‍ ബാഴ്സ താരമായ ലെങ്‌ലെറ്റ് ക്ലബ്ബിനായി 159 മത്സരങ്ങളില്‍ കളത്തിലിറങ്ങിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ബാഴ്‌സയ്ക്കായി 20 മത്സരങ്ങള്‍ കളിച്ചു.

To advertise here,

ഇത്തവണത്തെ ട്രാന്‌സ്ഫര്‍ വിന്‍ഡോയില്‍ ടോട്ടനം ടീമിലെത്തിക്കുന്ന അഞ്ചാമത്തെ താരമാണ് 27-കാരനായ ലെങ്‌ലെറ്റ്. ഇവാന്‍ പെരിസിച്ച്, ഫ്രേസര്‍ ഫോര്‍സ്റ്റര്‍, വെസ് ബിസ്സൗമ, റിച്ചാര്‍ലിസണ്‍ എന്നിവരെ നേരത്തെ തന്നെ ടോട്ടനം ടീമിലെത്തിച്ചിരുന്നു.

ലെങ്‌ലെറ്റിനെ ടീമിലെത്തിച്ച ക്ലബ്ബ് തങ്ങളുടെ നെതര്‍ലന്‍ഡ്‌സ് വിംഗര്‍ സ്റ്റീവന്‍ ബെര്‍ഗ്വിനെ അയാക്‌സിന് വില്‍ക്കുകയും ചെയ്തു. 31.25 ദശലക്ഷം യൂറോ ആണ് കൈമാറ്റത്തുക.