ലണ്ടന്‍: ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബ്ബ് ആസ്റ്റണ്‍ വില്ലയുടെ പരിശീലക സ്ഥാനത്തുനിന്ന് സ്റ്റീവന്‍ ജെറാര്‍ഡിനെ പുറത്താക്കി. ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരങ്ങളിലൊരാളായ ജെറാര്‍ഡിന് പരിശീലകനായി മികവ് പുറത്തെടുക്കാനായില്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഫുള്‍ഹാമിനോട് ആസ്റ്റണ്‍ വില്ല 3-0 ന് തോല്‍വി വഴങ്ങിയതിനുപിന്നാലെയാണ് ജെറാര്‍ഡിനെ പുറത്താക്കിയത്.
ഈ സീസണില്‍ ആസ്റ്റണ്‍ വില്ലയുടെ പ്രകടനം ദയനീയമാണ്. 11 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ടീം ജെറാര്‍ഡിന് കീഴില്‍ വെറും രണ്ട് വിജയങ്ങള്‍ മാത്രമാണ് നേടിയത്. മൂന്ന് സമനില നേടിയപ്പോള്‍ ആറ് മത്സരങ്ങളില്‍ തോറ്റു. നിലവില്‍ പോയന്റ് പട്ടികയില്‍ 17-ാം സ്ഥാനത്താണ് ആസ്റ്റണ്‍ വില്ല.
11 മാസം ടീമിനെ പരിശീലിപ്പിച്ച ശേഷമാണ് ജെറാര്‍ഡ് പടിയിറങ്ങുന്നത്. കഴിഞ്ഞ നവംബറിലാണ് ജെറാര്‍ഡ് ആസ്റ്റണ്‍ വില്ലയുടെ പരിശീലകനായി സ്ഥാനമേറ്റത്. ഡീന്‍ സ്മിത്ത് പുറത്തായശേഷം പകരക്കാരനായി വന്ന ജെറാര്‍ഡ് കഴിഞ്ഞ സീസണില്‍ ടീമിനെ 14-ാം സ്ഥാനത്തെത്തിച്ചിരുന്നു.
ജെറാര്‍ഡിന്റെ കീഴില്‍ 40 മത്സരങ്ങളിലാണ് ആസ്റ്റണ്‍ വില്ല കളിച്ചത്. അതില്‍ 13 മത്സരങ്ങളില്‍ വിജയിച്ചപ്പോള്‍ 19 കളികളില്‍ പരാജയപ്പെട്ടു. ആസ്റ്റണ്‍ വില്ലയിലെത്തുംമുന്‍പ് ജെറാര്‍ഡ് സ്‌കോട്ടിഷ് ക്ലബ്ബ് റേഞ്ചേഴ്‌സിന്റെ പരിശീലകനായിരുന്നു. 2021-ല്‍ ടീമിന് സ്‌കോട്ടിഷ് കിരീടവും നേടിക്കൊടുത്തു.
Content Highlights: steven gerrard, aston villa, english football, epl, gerrard football manager, sports news, epl 2023
Published: 21 Oct 2022, 03:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented