
സിലാപത്തർ: സന്തോഷ് ട്രോഫി ഫുട്‌ബോളിൽ കേരളത്തിന് സമനില. ഗ്രൂപ്പ് ബി മത്സരത്തിൽ റെയിൽവേസിനോടാണ് കേരളം സമനില വഴങ്ങിയത്. ഇരുടീമുകളും ഓരോ ഗോൾ വീതമടിച്ചു. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ പഞ്ചാബിനെ കേരളം തോൽപ്പിച്ചിരുന്നു.
രണ്ടാം ജയമിച്ച് ലക്ഷ്യമിട്ടിറങ്ങിയ കേരളം മികച്ച മുന്നേറ്റങ്ങളോടെയാണ് തുടങ്ങിയത്. റെയിൽവേസ് പോസ്റ്റിലേക്ക് മുന്നേറ്റനിര പലകുറി ഇരച്ചെത്തി. കിട്ടിയ അവസരങ്ങളിൽ റെ.യിൽവേസിന്റെ കൗണ്ടർ അറ്റാക്കുകളുമുണ്ടായി. ഒടുക്കം 37-ാം മിനിറ്റിൽ കേരളം മുന്നിലെത്തി. റെയിൽവേസ് താരത്തിന്റെ സെൽഫ് ഗോളാണ് ടീമിനെ മുന്നിലെത്തിച്ചത്. വലതുവിങ്ങിൽ നിന്നുള്ള ക്രോസ്സ് തടയാൻ ശ്രമിക്കവേ താരത്തിന്റെ പ്രതിരോധം പിഴച്ചു. പന്ത് നേരെ വലയിലേക്ക് കയറി.
രണ്ടാം പകുതിയിൽ തിരിച്ചടി ലക്ഷ്യമിട്ട് റെയിൽവേസ് മുന്നേറ്റം ശക്തമാക്കി. അതോടെ കേരളപ്രതിരോധത്തിലേക്ക് വലിഞ്ഞു. എന്നാൽ മത്സരത്തിന്റെ അവസാനം കേരളത്തിന്റെ പ്രതിരോധം തകർന്നു. 80-ാം മിനിറ്റിൽ ഹെഡർ ഗോളിലൂടെ റെയിൽവേസ് സമനിലപിടിച്ചു. മലപ്പുറം സ്വദേശി പി.കെ. ഫസീനാണ് വലകുലുക്കിയത്. പിന്നീട് മത്സരത്തിൽ മുന്നിലെത്താൻ ടീമിനായില്ല. അതോടെ സമനിലയോടെ മടങ്ങി.
Content Highlights: santosh trophy kerala railways match
Published: 24 Jan 2026, 11:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented