To advertise here,

ലണ്ടന്‍: യൂറോപ്പ ലീഗ് ഫുട്‌ബോളില്‍ ആഴ്‌സനല്‍, ടോട്ടനം, ലെസ്റ്റര്‍സിറ്റി ടീമുകള്‍ക്ക് ജയം. അതേസമയം ഇറ്റാലിയന്‍ കരുത്തരായ എ.സി. മിലാന്‍ തോറ്റു. 

രണ്ട് സെല്‍ഫ്‌ഗോളുകളുടെ സഹായം കിട്ടിയ കളിയില്‍ ആഴ്‌സനല്‍ 4-1 ന് മോള്‍ഡെയെ തോല്‍പ്പിച്ചു. നിക്കോളസ് പെപ്പെ, ജോ വില്‍കോക്ക് എന്നിവര്‍ ഗണ്ണേഴ്‌സിനായി സ്‌കോര്‍ ചെയ്തു. ക്രിസ്റ്റഫര്‍ ഹൗഗെന്‍, ഷെരീഫ് സിന്യാന്‍ എന്നിവരുടെ സെല്‍ഫ്‌ഗോളുകളും തുണയായി.മാര്‍ട്ടിന്‍ എല്ലിങ്‌സന്‍ മോള്‍ഡെയുടെ ആശ്വാസ ഗോള്‍ നേടി.

ടോട്ടനം ലുഡോഗൊരെറ്റ്‌സിനെ കീഴടക്കി (3-1). ഹാരി കെയ്ന്‍, ലൂക്കാസ് മൗറ, ജിയോവാനി ലോ സെല്‍സോ എന്നിവര്‍ ഗോള്‍നേടി. കൗഡിയു കെസെറുവാണ് ലുഡോഗൊരെറ്റ്‌സിനായി സ്‌കോര്‍ ചെയ്തത്.

ലെസ്റ്റര്‍സിറ്റി എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് സ്‌പോര്‍ട്ടിങ് ക്ലബ്ബ് ബ്രാഗയെ തോല്‍പ്പിച്ചു. കെലാച്ചി ഇഹാനാച്ചോ ഇരട്ടഗോള്‍ നേടി. ഡെന്നീസ് പ്രായെറ്റ്, ജെയിംസ് മാഡിസന്‍ എന്നിവരും ലക്ഷ്യം കണ്ടു. 24 മത്സരങ്ങളില്‍ തോല്‍വിയില്ലാതെ മുന്നേറിയ എ.സി. മിലാന്‍ ഫ്രഞ്ച് ക്ലബ്ബ് ലില്ലിന് മുന്നിലാണ് വീണത് (3-0). യൂസഫ് യസിനി ഹാട്രിക്ക് നേടി. മറ്റ് കളികളില്‍ നാപ്പോളി റിയെക്കയേയും (2-1) എ.എസ് റോമ ക്ലുജിയേയും (5-0) ഹോഫന്‍ഹെയിം ലിബെര്‍ക്കിനേയും (5-0) തോല്‍പ്പിച്ചു.

Content Highlights: Own goals help Arsenal to 4-1 Europa League win over Molde