ഹൂസ്റ്റൺ: ജപ്പാനോട് പരാജയപ്പെട്ട് ബ്രസീൽ ലോകകപ്പിൽ നിന്ന് പുറത്താകുമെന്ന് തെറ്റായി പ്രവചനം നടത്തിയ ജർമൻ ഗണിതശാസ്ത്രജ്ഞനായ ജോക്കിം ക്ലെമെന്റിനെ പരിഹസിച്ച് നെയ്മർ. ബ്രസീൽ ജപ്പാനെ തോൽപ്പിക്കുമെന്നും നെതർലാൻഡ്സ് ലോകകപ്പ് നേടുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം.

To advertise here,

എന്നാൽ തിങ്കളാഴ്ച നടന്ന മത്സരത്തിൽ ബ്രസീൽ ജപ്പാനെ 2-1ന് തോൽപ്പിച്ച് അവസാന 16ൽ കടന്നിരുന്നു. ഷൂട്ടൗട്ടിലൂടെ മൊറോക്കോ നെതർലൻഡ്‌സിനെയും പരാജയപ്പെടുത്തി.

'മിസ്റ്റർ ജോക്കിം ക്ലെമെന്റ്... അടുത്ത ലോകകപ്പിൽ വീണ്ടും ശ്രമിക്കുക' എന്ന് നെയ്മർ മത്സരത്തിന് പിന്നാലെ എക്‌സിൽ കുറിച്ചു. നെതർലൻഡ്‌സും മൊറോക്കോയും തമ്മിലുള്ള മത്സരത്തിന് ശേഷം നിങ്ങൾക്ക് വീണ്ടും തെറ്റിപ്പോയെന്നും നെയ്മർ എക്‌സിൽ കൂട്ടിച്ചേർത്തു.

ജോക്കിം ക്ലെമെന്റ് മുമ്പ് ശരിയായ പ്രവചനങ്ങൾ നടത്തിയിരുന്നു. 2014 ൽ ബ്രസീലിൽ നടന്ന ടൂർണമെന്റിൽ ജർമ്മനി, 2018 ൽ റഷ്യയിൽ ഫ്രാൻസ്, നാല് വർഷം മുമ്പ് ഖത്തറിൽ അർജന്റീന എന്നിങ്ങനെ ജോക്കിം ക്ലെമെന്റ് മുമ്പ് ശരിയായി പ്രവചിച്ചിട്ടുണ്ട്.

ഓരോ രാജ്യത്തിന്റെയും പ്രതിശീർഷ ജിഡിപി, ജനസംഖ്യ, സമൂഹത്തിൽ ഫുട്‌ബോളിന്റെ സ്ഥാനം, ദേശീയ ടീമിന്റെ ലോക റാങ്കിംഗിലെ സ്ഥാനം എന്നിവടയടക്കം പരിഗണിച്ചാണ് താൻ പ്രവചനങ്ങൾ നടത്തുന്നതെന്നാണ് ജോക്കിം ക്ലെമെന്റിന്റെ അവകാശവാദം.