മെക്‌സിക്കോ സിറ്റി: ലോകകപ്പിൽ മെക്സിക്കോ ടീമിന്റെ വിജയാഘോഷത്തിനിടെ രണ്ടുമരണം. നോക്കൗട്ടിൽ ബുധനാഴ്ച രാവിലെ എക്വഡോറിനെ തോൽപ്പിച്ചതോടെ, ആതിഥേയരാജ്യമായ മെക്‌സിക്കോയിൽ വലിയ ആഘോഷമായിരുന്നു. തലസ്ഥാനനഗരമായ മെക്‌സിക്കോ സിറ്റിയിലെ ആസ്‌ടെക് സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. നഗരത്തിലെ വിജയാഘോഷത്തിൽ പത്തുലക്ഷത്തോളംപേർ പങ്കെടുത്തെന്നാണ് റിപ്പോർട്ട്. ഇതിനിടെ തിക്കിലും തിരക്കിലുംപെട്ടാണ് മരണം. ഇതിൽ 19 വയസ്സുള്ള സ്ത്രീയുമുണ്ട്. മൂന്നാമതൊരാൾകൂടി മരിച്ചതായി റിപ്പോർട്ടുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.

To advertise here,