ദോഹ:ഖത്തർ ലോകകപ്പിൽ ലണയൽ മെസ്സിയുണ്ടാകുമെന്ന് ബാഴ്സലോണയുടെ മുൻ താരം സാവി ഹെർണാണ്ടസ്. അർജന്റീനയെ ലോകചാമ്പ്യൻമാരാക്കുക എന്നതാണ് മെസ്സിയുടെ ഏറ്റവും വലിയ സ്വപ്നമെന്നും രാജ്യാന്തര ഫുട്ബോളിൽ തുടരാനുള്ള കായികക്ഷമത മെസ്സിക്കുണ്ടെന്നും സാവി വ്യക്തമാക്കുന്നു. ബാഴ്സലോണയിൽ മെസ്സിയുടെ സഹതാരമായിരുന്നു സാവി.

To advertise here,

2022 നവംബർ-ഡിസംബർ മാസങ്ങളിലാണ് ഖത്തർ ലോകകപ്പ് അരങ്ങേറുന്നത്. അപ്പോഴേക്കും മെസ്സിക്ക് 35 വയസ്സു കഴിയും. ഈ സാഹചര്യത്തിലാണ് അർജന്റീന താരത്തിന്റെ കായിക്ഷമതയെ കുറിച്ച് സംശയമുയർന്നത്. എന്നാൽ ഇതെല്ലാം തള്ളിക്കളഞ്ഞ് രംഗത്തെത്തുകയായിരുന്നു സാവി.

ബാഴ്സയിൽ മെസ്സിക്കൊപ്പം 2004 മുതൽ 2015 വരെ ഒന്നിച്ചുകളിച്ച താരമാണ് സാവി. നിലവിൽ ഖത്തർ ക്ലബ്ബ് അൽ സദ്ദിന്റെ പരിശീലകനാണ്. ബാഴ്സലോണയുടെ പരിശീലകനായി സാവി എത്തുമെന്ന റിപ്പോർട്ടുകളുമുണ്ട്.

Content Highlights: Messi will play at 2022 World Cup in Qatar says Xavi