ലണ്ടൻ: മാഞ്ചെസ്റ്റർ സിറ്റി ഫുട്ബോൾ ക്ലബ്ബിനെതിരെയുള്ള സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ ക്ലബ്ബ് കുറ്റക്കാരെന്ന് കണ്ടെത്തിയതായി റിപ്പോർട്ട്. ക്ലബ്ബിനെതിരെയുള്ള ഭൂരിഭാഗം സാമ്പത്തിക കുറ്റങ്ങളും നിലനിൽക്കുമെന്നാണ് വിവരം. അതേസമയം നിയമപരമായ നടപടികൾ തുടരുകയാണെന്ന് സിറ്റി അറിയിച്ചു. തങ്ങൾ നിരപരാധിയാണെന്ന നിലപാടിൽ ക്ലബ്ബ് അധികൃതർ ഉറച്ചുനിൽക്കുകയാണ്.
2009-18 വരെയുള്ള ഒമ്പത് വർഷത്തെ കാലയളവിൽ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകിയെന്ന് ആരോപിച്ച് 2023 ഫെബ്രുവരിയിൽ പ്രീമിയർ ലീഗ് ചുമത്തിയ 100-ലധികം ആരോപണങ്ങളിൽ ഒന്നൊഴികെ മറ്റെല്ലാത്തിലും സിറ്റി കുറ്റക്കാരാണെന്നാണ് റിപ്പോർട്ട്. 'ദി അത്ലറ്റിക്' ആണ് ആദ്യം വാർത്ത റിപ്പോർട്ട് ചെയ്തത്. ബിബിസിയും ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന സാമ്പത്തിക വിവരങ്ങൾ നൽകി, വരുമാന സ്രോതസ്സ് മറച്ചുവെച്ചു, സ്പോൺസർഷിപ്പ് വഴിയുള്ള വരുമാനം വർദ്ധിപ്പിച്ച് കാണിച്ചു തുടങ്ങിയവയാണ് പ്രധാന ആരോപണങ്ങൾ.
ശിക്ഷാ നടപടികൾ തീരുമാനിച്ചിട്ടില്ലെന്നും എല്ലാ സാധ്യതകളും തുറന്നുകിടക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ കനത്ത പോയിന്റ് ശിക്ഷയോ അല്ലെങ്കിൽ ലീഗിൽ നിന്ന് പുറത്താക്കലോ പോലുള്ള നടപടികൾ ഉണ്ടായേക്കാം.
Content Highlights: Manchester City's legal case with the Premier League is ongoing., Reports indicate the club has been found guilty of nearly all financial charges
Published: 25 Sept 2026, 10:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented