പാരിസ്: ലയണല്‍ മെസ്സി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബ് ഇന്റര്‍ മയാമിയിലേക്ക് പോകുമെന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ തള്ളി താരത്തിന്റെ ഏജന്റ് രംഗത്ത്. ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി.യുമായുള്ള കരാര്‍ അവസാനിക്കുന്നതോടെ സൂപ്പര്‍താരം മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബ് ഇന്റര്‍ മയാമിയിലേക്ക് കൂടുമാറുമെന്ന തരത്തില്‍ കഴിഞ്ഞ ദിവസം മുതലാണ് വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. ഫുട്‌ബോള്‍ ലോകത്ത് ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ തള്ളി താരത്തിന്റെ ഏജന്റ് തന്നെ രംഗത്തെത്തിയിരിക്കുന്നത്.
ഇംഗ്ലീഷ് ഫുട്ബോളിലെ ഇതിഹാസതാരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബാണ് ഇന്റര്‍ മയാമി. ക്ലബ്ബിന്റെ 35 ശതമാനം ഓഹരികള്‍ നല്‍കിയാണ് മെസ്സിയെ കൊണ്ടുവരാനുള്ള നീക്കം നടക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ ഫുട്‌ബോളില്‍ കളിക്കാനുള്ള ആഗ്രഹം മുമ്പൊരു അഭിമുഖത്തില്‍ മെസ്സി തുറന്നുപറഞ്ഞതും ബെക്കാമുമായി താരത്തിന് നല്ല സൗഹൃദവുമുള്ളതും ഈ റിപ്പോര്‍ട്ടുകള്‍ക്ക് ബലമായി. മാത്രമല്ല ദിവസങ്ങള്‍ക്ക് മുമ്പ് ബെക്കാം ദോഹയില്‍ മെസ്സിയെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
''അത് തീര്‍ത്തും തെറ്റായ കാര്യമാണ്. മെസ്സി ഭാവികാര്യത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ല. അടുത്തിടെ മെസ്സിയും ബെക്കാമും തമ്മില്‍ കണ്ടതില്‍ ട്രാന്‍സ്ഫറുമായി ഒരു ബന്ധവും ഇല്ല. ഒരു സന്ദര്‍ശനത്തിന്റെ ഭാഗമായാണ് പിഎസ്ജി ടീം ദോഹയിലെത്തിയത്. ഖത്തര്‍ ലോകകപ്പിന്റെ അംബാസഡര്‍മാരില്‍ ഒരാളായ ബെക്കാം അതിന് വേണ്ടിയാണ് അവിടെയെത്തിയത്.'' - മെസ്സിയുടെ ഏജന്റിനെ ഉദ്ധരിച്ച് സ്പാനിഷ് മാധ്യമം മാഴ്‌സ റിപ്പോര്‍ട്ട് ചെയ്തു.
Content Highlights: Lionel Messi s Agents deny Inter Miami deal reports
Published: 18 May 2022, 08:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented