
മയാമി: മെസ്സിയുടെ ഗോളെന്നുറച്ച ഷോട്ടുകൾ തടഞ്ഞ്, അർജന്റീനയെ മുൾമുനയിലാക്കിയ കേപ് വെർദെ ഗോളി വൊസിന്യയുടെ യഥാർഥ സന്തോഷം മത്സരം കഴിഞ്ഞുള്ള ഒരു നിമിഷമാണ്. മത്സരശേഷം മെസ്സി അടുത്തെത്തി അഭിനന്ദിച്ചത് ഒരിക്കലും മറക്കില്ലെന്ന് വൊസീഞ്ഞ പറഞ്ഞു.
‘‘യു ആർ എ ഗ്രേറ്റ് ഗോൾ കീപ്പർ. നിങ്ങളുടെ രാജ്യം നിങ്ങളെയോർത്ത് അഭിമാനിക്കും എന്നാണ് മെസ്സി പറഞ്ഞത്. ആ വാക്കുകൾ എന്നെ അദ്ഭുതപ്പെടുത്തി. അതിൽ എല്ലാമുണ്ടായിരുന്നു.
താങ്ക് യു മെസ്സി, യു ആർ ദ ബെസ്റ്റ്, എന്ന് ഞാൻ അദ്ദേഹത്തോട് തിരിച്ചുപറഞ്ഞു. മത്സരത്തിൽ മെസ്സി ധരിച്ചിരുന്ന േജഴ്സി ആവശ്യപ്പെട്ടു. ലോക്കർ റൂമിൽവെച്ച് കൈമാറാമെന്ന് അദ്ദേഹം വാക്കുതന്നു. ജീവിതത്തിൽ എല്ലാകാലത്തും ഓർക്കാവുന്ന നിമിഷം” -വൊസിന്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മത്സരശേഷം മെസ്സിക്കൊപ്പം ചിത്രമെടുക്കാൻ കേപ് വെർദെ താരങ്ങൾ മത്സരിക്കുന്നതു കാണാമായിരുന്നു.
Content Highlights: Vozinha reflects on Messi's post-match appreciation, Messi praised the goalkeeper's skill and national pride, The emotional exchange involving a jersey swap promise, The mutual respect shared between players after the match
Published: 05 Jul 2026, 07:00 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented