സ്വവര്‍ഗാനുരാഗിയാണെന്ന് ട്വീറ്റ് ചെയ്ത് കസിയസ്, പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു


ലോകകപ്പ് കിരീടവുമായി കസിയസ്‌ | Photo: AFP

മഡ്രിഡ്: സ്വവര്‍ഗാനുരാഗിയാണെന്ന് ട്വിറ്ററിലൂടെ കുറിച്ച് സ്പാനിഷ് ഫുട്‌ബോള്‍ ഇതിഹാസം ഇകെര്‍ കസിയസ്. പിന്നാലെ താരം ഈ പോസ്റ്റ് പിന്‍വലിച്ചു. തമാശരൂപേണയാണ് ഈ വാര്‍ത്ത പങ്കുവച്ചതെന്നാണ് ആരാധകര്‍ പറയുന്നത്.

'ഏവരും എന്നെ ബഹുമാനിക്കുമെന്ന് കരുതുന്നു:ഞാന്‍ ഒരു സ്വവര്‍ഗാനുരാഗിയാണ്'- എന്നാണ് കസിയസ് ട്വിറ്ററിലൂടെ കുറിച്ചത്. ഇത് അതിവേഗത്തില്‍ ചര്‍ച്ചയാകുകയും ചെയ്തു. കസിയസിന്റെ ട്വീറ്റിന് പിന്നാലെ മുന്‍ സ്‌പെയിന്‍ ഫുട്‌ബോള്‍ ടീം നായകനും കസിയസിന്റെ ഉറ്റചങ്ങാതിയുമായ കാര്‍ലോസ് പുയോളും രംഗത്തെത്തിയിരുന്നു. ' നമ്മുടെ കഥ പറയാന്‍ സമയമായി' എന്നാണ് പുയോള്‍ ട്വീറ്റ് ചെയ്തത്.

ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍മാരിലൊരാളായി വിശേഷിപ്പിക്കുന്ന കസിയസ് സ്‌പോര്‍ട്‌സ് മാധ്യമപ്രവര്‍ത്തകയായ സാറ കാര്‍ബോണേറോയെ വിവാഹം ചെയ്തിരുന്നു. ഇരുവരും 2021-ലാണ് വിവാഹമോചിതരായത്. ഈ ബന്ധത്തില്‍ കസിയസിന് രണ്ട് കുട്ടികളുണ്ട്.

സ്‌പെയിനിന് 2010 ലോകകപ്പ് കിരീടം നേടിക്കൊടുക്കുന്നതില്‍ കസിയസ് നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ടീമിനൊപ്പം 2008, 2012 യൂറോ കപ്പ് കിരീടങ്ങളിലും പങ്കാളിയായി. 2000 മുതല്‍ 2016 വരെ സ്‌പെയിനിനായി 167 മത്സരങ്ങളില്‍ കളിച്ചു. റയല്‍ മഡ്രിഡിനായി 1999 മുതല്‍ 2015 വരെ 510 മത്സരങ്ങളിലാണ് താരം ഗോള്‍വല കാത്തത്. പിന്നീട് എഫ്.സി പോര്‍ട്ടോയിലേക്ക് ചേക്കേറി. 2020-ലാണ് താരം ഫുട്‌ബോളില്‍ നിന്ന് വിരമിച്ചത്.

Content Highlights: casillas, iker casillas, casillas gay, football news, spain football, goal keeper casillas, football


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഗുജറാത്തില്‍ ചരിത്രവിജയത്തിലേക്ക് കുതിച്ച് BJP.;വന്‍ തകര്‍ച്ചയിലേക്ക് കോണ്‍ഗ്രസ്, വരവറിയിച്ച് AAP

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented