കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോള്‍ ടീം കേരള ബ്ലാസ്റ്റേഴ്‌സും ഡച്ച് പരിശീലകന്‍ എല്‍കോ ഷറ്റോറിയും വഴിപിരിഞ്ഞു. ട്വിറ്ററിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് തന്നെ അറിയിച്ചതാണ് ഇക്കാര്യം.

ഇതോടെ വരുന്ന സീസണില്‍ മോഹന്‍ ബഗാനെ ഐ ലീഗ് ചാമ്പ്യന്മാരാക്കിയ സ്പാനിഷ് പരിശീലകന്‍ കിബു വികുന ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനത്ത് എത്തുമെന്ന് ഉറപ്പായി. ഇക്കാര്യം ക്ലബ്ബ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

Kerala Blasters FC have parted ways with the Head Coach Eelco Schattorie

2019-20 ഐ.എസ്.എല്‍ സീസണില്‍ 18 കളികളില്‍ നിന്ന് വെറും നാലു ജയങ്ങള്‍ മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് നേടാനായിരുന്നത്. ഏഴാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. ഇതോടെ ഷറ്റോറി വരുന്ന സീസണില്‍ പരിശീലക സ്ഥാനത്ത് ഉണ്ടാകില്ലെന്ന്  അഭ്യൂഹങ്ങളുണ്ടായിരുന്നു.

കേരള ബ്ലാസ്റ്റേഴ്സ്  സ്പോര്‍ട്ടിങ് ഡയറക്ടറായി ലിത്വാനിയക്കാരന്‍ കരോലിസ് സ്‌കിന്‍കിസ് വരുന്നതോടെയാണ് പുതിയ മാറ്റങ്ങളെന്നാണ് സൂചന.

Content Highlights: Kerala Blasters FC have parted ways with the Head Coach Eelco Schattorie