റോം: ഇറ്റാലിയന്‍ സീര എ ഫുട്‌ബോളില്‍ യുവന്റസിനെതിരായ മത്സരത്തിനെത്താതിരുന്ന നാപ്പോളി ടീമിനെതിരേ അച്ചടക്കനടപടി. മത്സരത്തില്‍ യുവന്റസ് 3-0 എന്ന സ്‌കോറിന് ജയിച്ചതായി പ്രഖ്യാപിച്ചു. നാപ്പോളിയുടെ ഒരു പോയന്റ് വെട്ടിക്കുറയ്ക്കുകയും ചെയ്തു. 

To advertise here,

അച്ചടക്കനടപടിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് ക്ലബ്ബ് വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബര്‍ നാലിന് ടൂറിനില്‍ നടക്കേണ്ട മത്സരത്തിനാണ് നാപ്പോളി ടീം എത്താതിരുന്നത്. ടീമിലെ രണ്ട് കളിക്കാര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് പ്രാദേശിക ആരോഗ്യവിഭാഗം ടീമിന് യാത്രാനുമതി നിഷേധിച്ചതോടെയാണ് മത്സരം മുടങ്ങിയത്. 

മത്സരത്തിനായി യുവന്റസ് ഒരുക്കങ്ങള്‍ നടത്തിയിരുന്നു. 45 മിനിറ്റ് കാത്തിരുന്നശേഷം മത്സരം ഉപേക്ഷിച്ചു.

Content highlights: Juventus Awarded 3-0 Win Over Napoli After Serie A Rivals Forfeited Game