
റോം: ഇറ്റലി ഫുട്ബോള്‍ ടീമിന്റെ കോച്ച് റോബര്‍ട്ടോ മാന്‍ചിനിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ച നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി നടത്തിയ ടെസ്റ്റിലാണ് മാന്‍ചിനിയ്ക്ക് രോഗം സ്ഥിരീകരിച്ചത്.
രോഗലക്ഷണങ്ങളൊന്നുമില്ലാത്ത 55 കാരനായ മാന്‍ചിനി റോമിലെ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണെന്ന് ഇറ്റാലിയന്‍ ഫുട്ബോള്‍ ഫെഡെറേഷന്‍ അറിയിച്ചു.
ബുധനാഴ്ച ഇറ്റലി എസ്തോണിയയുമായി സൗഹൃദമത്സരം കളിച്ചിരുന്നു. ഞായറാഴ്ച നേഷന്‍സ് ലീഗ് മത്സരത്തില്‍ പോളണ്ടുമായാണ് ഇറ്റലിയുടെ കളി. പോളണ്ടുമായുള്ള മത്സരം ഇറ്റലിയ്ക്ക് നിര്‍ണായകമാണ്. ലീഗ് എ യിലെ ഗ്രൂപ്പ് ഒന്നിലാണ് ഇറ്റലിയുള്ളത്. നിലവില്‍ ടീം ഗ്രൂപ്പില്‍ രണ്ടാമതാണ്. പോളണ്ടാണ് ഒന്നാമത്.
ഞായറാഴ്ച പോളണ്ടിനെ തോല്‍പ്പിച്ചാല്‍ ഇറ്റലിയ്ക്ക് ഗ്രൂപ്പില്‍ ഒന്നാമതെത്താം. എന്നാല്‍ കോച്ചിന്റെ അഭാവം ടീമിനെ അലട്ടിയേക്കും.
Content Highlights: Italy coach Roberto Mancini tests positive for COVID-19
Published: 07 Nov 2020, 11:25 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented