ഹൈദരാബാദ്: സ്പാനിഷ് പരിശീലകന്‍ മനൊലൊ മാര്‍ക്വേസിനു കീഴില്‍ ആദ്യ വിജയം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് വീണ്ടും സമനിലക്കുരുക്ക്. സൗഹൃദമത്സരത്തില്‍ മലേഷ്യയോടാണ് ഇന്ത്യ സമനില (1-1) വഴങ്ങിയത്.
ഇതോടെ 2024-ല്‍ ഒരു ജയം പോലും നേടാനാകാതെ ഇന്ത്യ ഈ വര്‍ഷത്തെ മത്സരങ്ങള്‍ അവസാനിപ്പിച്ചു. ഈ വര്‍ഷം കളിച്ച 11 മത്സരങ്ങളില്‍ ആറിലും തോറ്റപ്പോള്‍ ഈ മത്സരവും ചേര്‍ത്ത് അഞ്ച് എണ്ണം സമനിലയിലായി. മനോലൊക്കു കീഴില്‍ നാലു മത്സരങ്ങളാണ് ടീം കളിച്ചത്. മൂന്ന് കളികള്‍ സമനിലയും ഒന്ന് തോല്‍വിയിലും കലാശിച്ചു. ബാലയോഗി സ്റ്റേഡിയത്തില്‍ നടന്ന ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ മൗറീഷ്യസിനോട് സമനില നേടി. സിറിയയോട് തോറ്റു(3-0). ഒക്ടോബറില്‍ സൗഹൃദമത്സരത്തില്‍ കരുത്തരായ വിയറ്റ്നാമിനെ ഇന്ത്യ തളച്ചിരുന്നു. (1-1).
സി.എം.സി. ബാലയോഗി സ്റ്റേഡിയത്തില്‍ 19-ാം മിനിറ്റില്‍ പൗലോ ജോഷ്വെയിലൂടെ സന്ദര്‍ശകരാണ് ആദ്യം മുന്നിലെത്തിയത്. ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ പിഴവില്‍നിന്നായിരുന്നു ഗോള്‍. പിന്നാലെ 39-ാം മിനിറ്റില്‍ രാഹുല്‍ ഭേകെയിലൂടെ ഇന്ത്യ സമനില പിടിച്ചു.
പരിക്കിനെത്തുടര്‍ന്ന് പത്തുമാസമായി വിശ്രമത്തിലായിരുന്ന സെന്‍ട്രല്‍ ഡിഫന്റര്‍ സന്ദേശ് ജിങ്കന്‍ തിരിച്ചെത്തിയിട്ടും മത്സരത്തില്‍ കാര്യമായ സാന്നിധ്യമറിയിക്കാനായില്ല.
Content Highlights: India`s football team draws 1-1 with Malaysia in a friendly match, ending the year without a win
Published: 18 Nov 2024, 10:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented