ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണിക്കിന് ഞെട്ടിക്കുന്ന തോല്‍വി. ഏഴാം സ്ഥാനത്തുള്ള ഫ്രാങ്ക്ഫര്‍ട്ടിനോട് 5-1നാണ് തോറ്റത്. സീസണിലെ ലീഗ് മത്സരത്തിലെ ബയേണിന്റെ ആദ്യ തോല്‍വിയാണിത്. ജൂനിയര്‍ ദിന എബിംഡയുടെ വകയാണ് രണ്ട് ഗോളുകള്‍. ഫ്രാങ്ക്ഫര്‍ട്ടില്‍ നടന്ന കളിയില്‍ ആദ്യപകുതിയില്‍തന്നെ മൂന്ന് ഗോളുകള്‍ നേടി ആതിഥേയര്‍ ആധിപത്യം ഉറപ്പിച്ചു. ഒമര്‍ മര്‍മൂഷ്, ജൂനിയര്‍ ദിന എബിംഡ, ഹ്യൂഗോ ലാര്സണ് എന്നിവരാണ് ആദ്യ മൂന്ന് ഗോള്‍ നേടിയത്.
44-ാം മിനിറ്റില്‍ ജോഷ്വ കിമ്മിച് ബയേണിനായി ഗോള്‍ മടക്കിയതോടെ ആദ്യപകുതിയില്‍ 3-1 എന്ന നിലയില്‍ പിരിഞ്ഞു. രണ്ടാം പകുതിയില്‍ എബിംഡ ഒരൂ ഗോള്‍കൂടി നേടി. 60-ാം മിനിറ്റില്‍ അന്‍സ്ഗര്‍ നൗഫ് കൂടി ഗോള്‍ നേടിയതോടെ 5-1 എന്ന നിലയില്‍ ബയേണ്‍ തോറ്റു.
അതേസമയം പ്രീമിയര്‍ ലീഗില്‍ ആഴ്സണലിനെതിരേ ആസ്റ്റണ്‍ വില്ലയ്ക്ക് ഒരു ഗോള്‍ ജയം. ഏഴാംമിനിറ്റില്‍ ജോണ്‍ മക്ഗിന്‍ നേടിയ ഗോളിലാണ് ആസ്റ്റണ്‍ വില്ലയുടെ ജയം. ഇതോടെ ജയിച്ച് ലിവര്‍പൂളിനെ മറികടന്ന് ഒന്നംസ്ഥാനത്തെത്താമെന്ന ആഴ്സണലിന്റെ മോഹം പൂവണിഞ്ഞില്ല. നിലവില്‍ 37 പോയിന്റ്സോടെ ലിവര്‍പൂളാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത്. 36 പോയിന്റ്സുമായി ആഴ്സണല്‍ രണ്ടാമതും 35 പോയിന്റ്സുമായി ആസ്റ്റണ്‍ വില്ല തൊട്ടു പിന്നിലുമുണ്ട്.
Content Highlights: frankfurt beats bayern, aston villa win against arsenal
Published: 10 Dec 2023, 11:19 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented