
പാരീസ്: ഫ്രഞ്ച് ഫുട്‌ബോള്‍ ഇതിഹാസം ജസ്റ്റ് ഫൊണ്ടൈന്‍ (89) അന്തരിച്ചു. താരത്തിന്റെ കുടുംബമാണ് മരണവിവരം പുറത്തുവിട്ടത്.
ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍ സ്‌കോറര്‍മാരില്‍ ഒരാളായിരുന്നു ജസ്റ്റ് ഫൊണ്ടൈന്‍. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് ഫൊണ്ടൈന്റെ പേരിലാണ്. 1958-ലെ ലോകകപ്പില്‍ 13 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. പെലെയുടെ ഗംഭീര പ്രകടനത്തില്‍ ബ്രസീല്‍ കപ്പുയര്‍ത്തിയെങ്കിലും ഫൊണ്ടൈന്റെ ഗോള്‍നേട്ടത്തെ മറികടക്കാന്‍ ആര്‍ക്കുമായില്ല. ആ റെക്കോര്‍ഡ് ഇന്നും മറ്റാര്‍ക്കും മറികടക്കാനായിട്ടുമില്ല.
1933-ല്‍ മൊറോക്കോയില്‍ ജനിച്ച ഫൊണ്ടൈന്‍ മൊറോക്കന്‍ ക്ലബ്ബ് യുഎസ്എം കസബ്ലാങ്ക, ഫ്രഞ്ച് ക്ലബ്ബുകളായ നീസ്, സ്റ്റേഡ് ഡി റെയിംസ് എന്നീ ക്ലബ്ബുകള്‍ക്കായി ബൂട്ടണിഞ്ഞിട്ടുണ്ട്. 1950-കളില്‍ റെയിംസിന്റെ സുവര്‍ണകാലഘട്ടത്തില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു ഫൊണ്ടൈന്‍. ടീമിനായി മൂന്ന് ഫ്രഞ്ച് ഡിവിഷന്‍ 1, കൂപ്പ് ഡി ഫ്രാന്‍സ് ട്രോഫിയും നേടിയിട്ടുണ്ട്.
രാജ്യാന്തര ഫുട്‌ബോളില്‍ ഫ്രാന്‍സിനായി 21 മത്സരങ്ങള്‍ കളിച്ച ഫൊണ്ടൈന്‍ 30 ഗോളുകളും നേടി. 1958- ലോകകപ്പില്‍ 13 ഗോളുകള്‍ നേടിയ ഫൊണ്ടൈന്‍ ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ടും സ്വന്തമാക്കി. ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ 2003-ല്‍ കഴിഞ്ഞ അമ്പത് വര്‍ഷത്തെ മികച്ച ഫ്രഞ്ച് താരമായും തിരഞ്ഞെടുത്തിട്ടുണ്ട്.
Content Highlights: France legend Just Fontaine dies aged 89
Published: 01 Mar 2023, 04:16 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented