ലണ്ടന്‍: ഇംഗ്ലീഷ് ക്ലബ്ബുകളായ ആഴ്സണലിന്റേയും എവര്‍ട്ടന്റേയും മുന്‍ താരം കെവിന്‍ കാംബെല്‍ അന്തരിച്ചു. 54-വയസ്സായിരുന്നു. ശാരീരികാവശതകള്‍ മൂലം ചികിത്സയിലിരിക്കവേയാണ് മരണം. എട്ടു ക്ലബ്ബുകള്‍ക്കായി ബൂട്ടണിഞ്ഞ താരം 542-മത്സരങ്ങളില്‍ നിന്നായി 148 ഗോളുകളും നേടി.
1988-മുതല്‍ 1995 വരെ ആഴ്സണനലിനായി കളിച്ച താരം 1999-മുതല്‍ 2005-വരെ എവര്‍ട്ടണിനായി ബൂട്ടണിഞ്ഞു. ഇംഗ്ലണ്ട് ജൂനിയര്‍ ടീമിനായും കളിച്ചിട്ടുണ്ട്. ലെസ്റ്റര്‍ സിറ്റി, കാര്‍ഡിഫ് സിറ്റി, നോട്ടിങ്ഹാം ഫോറസ്റ്റ് തുടങ്ങിയ ക്ലബ്ബുകള്‍ക്ക് വേണ്ടിയും കളിച്ചു. ആഴ്സണലിനായി നാല് കിരീടങ്ങളും നേടി. 2007-ഫെബ്രുവരിയില്‍ വിരമിച്ചതിന് ശേഷം കമന്ററി രംഗത്ത് സജീവമായിരുന്നു. വിയോഗത്തില്‍ ഫുട്‌ബോള്‍ ലോകത്തെ നിരവധി പേര്‍ അനുശോചനം അറിയിച്ചു.
Content Highlights: former Arsenal and Everton striker Campbell dies aged 54
Published: 15 Jun 2024, 10:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented