കോര്‍ഡോബ (അര്‍ജന്റീന): ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കൊളംബിയയെ പരാജയപ്പെടുത്തി അര്‍ജന്റീന. 

To advertise here,

എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അര്‍ജന്റീനയുടെ ജയം. നേരത്തെ തന്നെ യോഗ്യത ഉറപ്പിച്ച അര്‍ജന്റീന ഇപ്പോള്‍ യോഗ്യതാ റൗണ്ടില്‍ 15 മത്സരങ്ങളില്‍ നിന്ന് 35 പോയന്റുമായി ബ്രസീലിനു പിന്നില്‍ രണ്ടാമതാണ്. 

29-ാം മിനിറ്റില്‍ ലൗറ്റാരോ മാര്‍ട്ടിനസാണ് ടീമിന്റെ വിജയ ഗോള്‍ നേടിയത്. സൂപ്പര്‍ താരം ലയണല്‍ മെസ്സി കളിച്ചിരുന്നില്ല. 

അതേസമയം തോല്‍വി കൊളംബിയക്ക് കനത്ത തിരിച്ചടിയായി. 16 മത്സരങ്ങളില്‍ നിന്ന് 17 പോയന്റോടെ ഏഴാം സ്ഥാനത്തായ കൊളംബിയ ഇനി ഖത്തറില്‍ കളിക്കാനുണ്ടാകുമോ എന്നത് സംശയമാണ്. രണ്ടു മത്സരങ്ങള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്.