സൂറിച്ച് (സ്വിറ്റ്സര്‍ലന്‍ഡ്): പുതുക്കിയ ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ 99-ാം സ്ഥാനത്ത്. വ്യാഴാഴ്ച പുറത്തുവിട്ട റാങ്കിങ് അനുസരിച്ചാണിത്. ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ്, സാഫ് ചാമ്പ്യന്‍ഷിപ്പ് വിജയങ്ങളാണ് റാങ്കിങ് മെച്ചപ്പെടുത്താന്‍ ഇന്ത്യയെ സഹായിച്ചത്. നേരത്തേ ജൂണ്‍ 29-ന് പുറത്തുവിട്ട റാങ്കിങ് പ്രകാരം ഇന്ത്യ 100-ാം സ്ഥാനത്തായിരുന്നു. ഇപ്പോള്‍ 1208.69 പോയന്റുമായാണ് ഇന്ത്യ 99-ാം സ്ഥാനത്തെത്തിയിരിക്കുന്നത്. 1996 ഫെബ്രുവരിയില്‍ 94-ാം സ്ഥാനത്തെത്തിയതാണ് റാങ്കിങ്ങില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച നേട്ടം.
റാങ്കിങ്ങിലെ ഈ മുന്നേറ്റം ഇന്ത്യയ്ക്ക് 2026 ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ നിര്‍ണായകമാണ്. ജൂലായ് 20-ാം തീയതി 99-ാം റാങ്ക് ഉറപ്പിച്ചതോടെ ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ നറുക്കില്‍ ഇന്ത്യ പോട്ട് 2 ഉറപ്പിച്ചു. നാല് പോട്ടുകളായി ടീമുകളെ തിരിച്ചതിന് ശേഷമാണ് യോഗ്യത റൗണ്ടുകളുടെ ഗ്രൂപ്പുകള്‍ നറുക്കെടുക്കുന്നത്. ഇതില്‍ കരുത്തരുള്ള പോട്ട് 2-ല്‍ ഇന്ത്യ ഉള്‍പ്പെടുന്നതാണ് ടീമിന് ഏറ്റവും മികച്ച സാധ്യതയായി വരുന്നത്.
അതേസമയം അര്‍ജന്റീന തന്നെയാണ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്. ഫ്രാന്‍സ്, ബ്രസീല്‍, ഇംഗ്ലണ്ട്, ബെല്‍ജിയം, ക്രൊയേഷ്യ, നെതര്‍ലന്‍ഡ്സ്, ഇറ്റലി, പോര്‍ച്ചുഗല്‍, സ്പെയ്ന്‍ എന്നിവരാണ് ആദ്യ 10 സ്ഥാനങ്ങളില്‍.
Content Highlights: FIFA rankings India placed 99th in latest update
Published: 20 Jul 2023, 04:43 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented